ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങി, തിരുവനന്തപുരം പുത്തൻതോപ്പിൽ നിന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം പുത്തൻതോപ്പിൽ ആണ് സംഭവം. ശ്രേയസ് ( 16 ) സാജിദ് (19 ) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഡിസംബർ 25 ന് വൈകുന്നേരം അഞ്ചരക്കായിരുന്നു അപകടം. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു ഇരുവരും. എന്നാൽ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ഇവർക്കായുളള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അഞ്ചുതെങ്ങ് മാമ്പളളിയിൽ നിന്ന് ക്രിസ്മസ് ദിനത്തിൽ കാണാതായ സാജൻ ആന്റണി (34) ന‍്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























