മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്... ട്രെയിന്‍ മാര്‍ഗം തലസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു

മൂന്ന് കിലോ കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
പ്രതിയെ ജനുവരി 12 ന് ഹാജരാക്കാന്‍ നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി, ഗൊസൈര്‍ ഹട്ട് സ്വദേശി സുശീല്‍ മണ്ഡലി (29) നെയാണ് ഹാജരാക്കേണ്ടത്.
കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടു വന്ന് ഇവിടെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. 2022 ആഗസ്റ്റ് 20 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha


























