Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

തീരുകയാണ് ഇ.പി ജയരാജന്‍ എന്ന മൂത്ത സഖാവിന്റെ രാഷ്ട്രീയഭാവി! ഇപി വനവാസത്തിന് പുറപ്പെടുകയായി, ഇ.പി ജയരാജന്‍ പിണറായിയുടെ മൗനാനുവാദത്തോടെ പി ജയരാജനെ വെട്ടിനിരത്തിയത് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിജയനെക്കാള്‍ മിന്നുന്ന താരമായി ശോഭിച്ചിരിക്കെ... രാഷ്ട്രീയത്തില്‍ ഒരിക്കലും സ്ഥിരം ശത്രുവും സ്ഥിരം മിത്രവുമില്ലെന്ന് വീണ്ടും ശരിവച്ച് പുതിയ സംഭവ വികാസങ്ങൾ

27 DECEMBER 2022 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

തീരുകയാണ് ഇ.പി ജയരാജന്‍ എന്ന മൂത്ത സഖാവിന്റെ രാഷ്ട്രീയഭാവി. ഇനി പാര്‍ട്ടിയില്‍ സഖാവിന് കറിവേപ്പിലയുടെ വിലപോലും ഉണ്ടാവില്ലെന്ന തിരിച്ചറിയല്‍. ഇപി വനവാസത്തിന് പുറപ്പെടുകയായി. ഇന്‍ഡിഗോ വിമാനക്കമ്പനിക്കുനേരേ കളിച്ചതുപോലെ നിസാരമല്ല, മാനവും പദവിയും നഷ്ടമാകുമെന്ന് ഇപി മനസിലാക്കിയിരിക്കുന്നു. ഒരിക്കല്‍ സിപിഎം എതിര്‍ചേരികളില്‍പ്പെട്ട പ്രതിയോഗികളെയാണ് വെട്ടിനിരത്തിയതെങ്കില്‍ ഇപ്പോള്‍ വെട്ടിനിരത്തല്‍ സിപിഎമ്മിനുള്ളില്‍ തന്നെയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിജയനെക്കാള്‍ മിന്നുന്ന താരമായി ശോഭിച്ചിരിക്കെയാണ് ഇ.പി ജയരാജന്‍ പിണറായിയുടെ മൗനാനുവാദത്തോടെ പി ജയരാജനെ വെട്ടിനിരത്തിയത്. രാഷ്ട്രീയത്തില്‍ ഒരിക്കലും സ്ഥിരം ശത്രുവും സ്ഥിരം മിത്രവുമില്ലെന്ന് വീണ്ടും ശരിവയ്ക്കപ്പെടുകയാണ് ഇപ്പോഴത്തെ കരുനീക്കങ്ങളിലൂടെ.

കണ്ണൂരില്‍ പിണറായി വിജയന് കിട്ടാത്ത താരാരവും പൊതുയോഗങ്ങളില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന് കി്ട്ടുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ പി ജയരാജനെ ഒതുക്കാന്‍ തുടങ്ങിയത്. ആ വെട്ടിനിരത്തിലിനും വെട്ടിയൊതുക്കലിനും പിണറായി ആരാച്ചാരായി ഉപയോഗിച്ചത് ഇപി ജയരാജനെയും എംവി ജയരാജനെയുമാണ്. കണ്ണൂരില്‍ സിപിഎമ്മിനെ വളര്‍ത്താന്‍ തല്ലുകൊടുത്തും തല്ലുകൊണ്ടും അധ്വാനിച്ച നേതാവാണ് പി ജയരാജന്‍.

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയുടെ മുകളിലേക്കു ചാഞ്ഞാല്‍ തലയും ഉടലും വെട്ടി ഒതുക്കുമെന്ന് ജയരാജനെ ഇരുത്തിക്കൊണ്ട് പിണറായി കണ്ണൂരില്‍ പ്രഖ്യാപിച്ചു. അവസാനം എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്താനുള്ള നീക്കത്തിലാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അപ്രതിക്ഷിത സ്ഥാനാര്‍ഥിയായി കടന്നുവന്ന കെ മുരളീധരനു മുന്നില്‍ പി ജയരാജനെ സിപിഎം കാലുവാരി തോല്‍പിച്ചുവെന്നാണ് ജയരാജന്‍ ഇന്നും വിശ്വസിക്കുന്നത്.

ആ പോരാട്ടത്തില്‍ ജയരാജന് ഇലക്ഷന്‍ തോല്‍വി മാത്രമല്ല സംഭവിച്ചത്, കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായി. ലോക് സഭയില്‍ തോറ്റുവന്ന ജയരാജനെ ഓരോ തലത്തില്‍ പാര്‍ട്ടി ഒതുക്കി. ജില്ലാ സെക്രട്ടറി സ്ഥാനം മാത്രമല്ല പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ മാത്രമായി ജയരാജന്‍ ചുരുങ്ങിപ്പോയി. കണ്ണൂരിലെ സിപിഎം വേദികളില്‍ നിന്നെല്ലാം മാറ്റിനിറുത്തപ്പെട്ട ജയരാജന്‍ മൂന്നു വര്‍ഷമായി ഉള്ളില്‍ പകയുമായി കാത്തിരിക്കുകയാണ്. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച തന്നെ വെട്ടിനിരത്തിയതിലെ പ്രധാനി ഇപി ജയരാജനായിരുന്നുവെന്ന വൈരാഗ്യബുദ്ധി അന്നു മുതല്‍ പി ജയരാജനുണ്ട്.

സിപിഎമ്മില്‍ ഇപി ജയരാജനെപ്പോലെ ഒരു നിര നേതാക്കള്‍ പാര്‍ട്ടിയെ കട്ടുമുടിക്കുക മാത്രമല്ല അതിസമ്പന്‍മാരായി വിരാജിക്കുന്നുവെന്ന് മുന്‍പും പി ജയരാജന്‍ പറഞ്ഞിട്ടുണ്ട്. എന്തിനേറെ പിണറായി വിജയന്റെ മകള്‍ വീണയുടെ ഐടി ബിസിനസിനെ വരെ ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ മരുന്നു മുതല്‍ വാഹനങ്ങള്‍ വരെ വാങ്ങുന്നതില്‍ കോടികളുടെ കോഴയും കമ്മീഷനുമുണ്ടെന്നും ആ കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത് സിപിഎം കണ്ണൂര്‍ ലോബിയിലെ നേതാക്കളുടെ മക്കളാണെന്നും പി ജയരാജന്‍ തുറന്നടിച്ചിരുന്നു. മാത്രവുമല്ല സിപിഎം പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നതുതന്നെ ദുബായി ആസ്ഥാനമാക്കിയ ഒരു നിര ബിനാമികളാണെന്ന് വിമര്‍ശനവും ജയരാജനില്‍നിന്നുണ്ടായി. ഒന്നര പതിറ്റാണ്ടു മുന്‍പ് വിഎസ് അച്യുതാനനന്ദര്‍ പറഞ്ഞ വെറുക്കപ്പെട്ടവരുടെ നിയന്ത്രണത്തിലാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമെന്ന വിമര്‍ശനവും ജയരാജനില്‍നിന്നുണ്ടായി.

സിപിഎം രാഷ്ട്രീയത്തെയും അധികാരത്തെയും ഇപി ജയരാജന്‍ ക്വട്ടേഷനെയടുത്തുവെന്നും തന്നൈ സിപിഎമ്മില്‍നിന്ന് പുറത്താക്കാനാണ് ഇപിയുടെ നീക്കമെന്നും പി ജയരാജന്‍ മുന്നേ തിരിച്ചറിഞ്ഞിരുന്നു. സിപിഎമ്മില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സീറ്റും സ്ഥാനവും പദവിയും നഷ്ടപ്പെട്ട തോമസ് ഐസക്കും സുധാകരനും എംഎ ബേബിയും ഉള്‍പ്പെട്ട വലിയൊരു ലോബിയുടെ പിന്‍തുണയും ഇപ്പോള്‍ പി ജയരാജനുണ്ട്.

തോമസ് ഐസക്കിനെയും സുധാകരനെയും രാഷ്ട്രീയത്തില്‍ ഒതുക്കിയതിനു പിന്നില്‍ ഇപി ജയരാജനെതിരെ തെക്കന്‍ ലോബിയിലും അമര്‍ഷം രൂക്ഷമാണ്. ആറു മാസമായി പാര്‍ട്ടിയില്‍ സ്വയം ഒതുങ്ങിവരികയാണ് ഇപി ജയരാജന്‍. ഒട്ടുവൈകാതെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനപദവികളിലും നിന്ന് ഇപി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുന്നതോടെ പി ജയരാജന്റെ വെട്ടിനിരത്തല്‍ ഒന്നാം ഘട്ടം വിജയത്തിലെത്തും. ഇനി പി ജയരാജന്‍ അടുത്ത വാള്‍ ഓങ്ങുന്നത് സാക്ഷാല്‍ പിണറായി വിജയനു നേരേയാകും. പിണറായി കുടുംബത്തിനെതിരെ സ്വപ്‌നാ സുരേഷിനെക്കാള്‍ വലിയ പോരാളിയായി പി ജയരാജന്‍ കളത്തിലിറങ്ങുന്നോടെ സിപിഎം വീണ്ടും കലങ്ങിച്ചുവക്കുമെന്ന് തീര്‍ച്ചയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (9 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (21 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (32 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (37 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

Malayali Vartha Recommends