ട്രാവന്‍കൂര്‍ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസ് ...പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും പോലീസ് ഹാജരാക്കി, 28 ന് വാദം കേള്‍ക്കും, ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

ട്രാവന്‍കൂര്‍ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കി.
അഞ്ചാം പ്രതി ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 28 ന് വാദം ബോധിപ്പിക്കാന്‍ പ്രതിയോടും സര്‍ക്കാരിനോടും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് 3 മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നത്.
കേസിലെ അഞ്ചാം പ്രതി ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജഡ്ജി കെ.വിഷ്ണുവിന്റെ ഉത്തരവ്.
"
https://www.facebook.com/Malayalivartha


























