Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

പി ജയരാജന് സുരക്ഷാ ഭീഷണി... ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പി.ജെ ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരിക്കുന്നത്. പി.ജെ ക്ക് അദ്ദേഹത്തിൻ്റെ അണികൾ സുരക്ഷ ഒരുക്കിയിട്ടുണ്ട്...... ജയരാജൻ സഞ്ചരിക്കുന്ന വഴികളിലെല്ലാം അണികൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കും.......

27 DECEMBER 2022 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ രീതിയിൽ തിരിച്ചടി നൽകാൻ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരുങ്ങുമ്പോഴാണ് സി പി എമ്മിൽ അപൂർവമെന്ന് കരുതാവുന്ന സംഭവങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

 

 

ആദ്യം ആരോപണങ്ങൾ കേട്ട് ഞെട്ടിയെങ്കിലും ഇ.പി.ജയരാജൻ പതിയെ പതിയെ ആരോപണങ്ങളിൽ നിന്നും മുക്തനായി. സി പി എമ്മിലെ ഉന്നത നേതാക്കളുമായി സംസാരിച്ച ജയരാജനോട് എത്രയും വേഗം പാർട്ടിയിൽ സജീവമാകാനാണ് അവർ ഉപദേശിച്ചത്.

ആരോപണ ഞ്ഞെട്ടലിൽ നിന്നും വിമുക്തനായ ഇ.പി.ജയരാജൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു.ഇ പി യുടെ നിശബ്ദതയിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന പിണറായി വിജയൻ ഇ പി യോട്
സ്നേഹത്തോടെയാണ് സംസാരിച്ചത്. പി.ജയരാജനോട് മാനസികമായി അകലം സൂക്ഷിക്കുന്ന പിണറായി ദീർഘനേരം ഇ.പി.യോട് സംസാരിച്ചു.

 

 

 

ഇ.പി.ജയരാജൻ പിണറായിയോട് മനസ് തുറന്ന് സംസാരിച്ചു എന്നാണ് സൂചന. സി പി എമ്മിലെ പേരുകേട്ട അഴിമതിക്കാരനായാണ് ഇ.പി.ജയരാജൻ അറിയപ്പെടുന്നത്.സമീപകാല സി പി എമ്മിൽ അഴിമതിക്കാരുടെ എണ്ണം കൂടി വരികയാണ്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇ.പിക്ക് പലതുമറിയാം. സ്വർണ്ണക്കടത്ത് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്നതെല്ലാം വള്ളി പുള്ളി വിടാതെ ഇ പി ക്ക് അറിയാം. പിണറായിയോട് അദ്ദേഹം പറഞ്ഞതിലെല്ലാം മുനയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇ പി യെ പാർട്ടിയിൽ നിന്നും - പുറത്താക്കാൻ പിണറായി ആഗ്രഹിക്കുന്നില്ല. അങ്ങനെ പുറത്തായാൽ തനിക്ക് എന്തു സംഭവിക്കുമെന്ന് പിണറായിക്ക് അറിയാം. ഇ പി യെ ഒന്നു വിരട്ടാൻ മാത്രമാണ് പിണറായി ആഗ്രഹിക്കുന്നത്. എന്നാൽ പിണറായിയുടെ വിരട്ടലിൽ താൻ വഴില്ലെന്നാണ് ഇ.പി. തെളിയിക്കുന്നത്.

പി.ജയരാജനെതിരെ നേരത്തേ ഉയർന്ന സാമ്പത്തിക ആരോപണങ്ങളടക്കം പാർട്ടി വേദികളിൽ ഉന്നയിക്കാനാണ് ഇ.പിയുടെ നീക്കം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ നേരത്തെ ഇ.പി ആലോചിച്ചിരുന്നെങ്കിലും സജീവമാകാനാണ് ഇപ്പോഴത്തെ തീരുമാനം. 30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തേക്കും.

ഇ.പി. പങ്കെടുക്കുന്ന യോഗങ്ങളിൽ പി.ജയരാജൻ്റെ തുണിയുരിയാനാണ് തീരുമാനം.പി.ജെക്കെതിരെ വിളിച്ചു പറയേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തന്നെ ഇ പി തയ്യാറാക്കിയിട്ടുണ്ട്. താൻ ക്ഷമയുടെ നെല്ലി പലക കണ്ടെന്നാണ് ഇ.പി. പറയുന്നത്. പി.ജെ. തന്നിലൂടെ ലക്ഷ്യമിടുന്നത് പിണറായിയെ ആണെന്നാണ് ഇ.പി.തൻ്റെ ചങ്ങാതിമാരോട് പറയുന്നത്.

 

 

 

 

പി.ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് ഇ.പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ശ്രമം. പി.ജയരാജനെതിരെ നിരവധി പരാതികൾ പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. പി.ജയരാജനു ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സ്വർണക്കടത്തു സംഘങ്ങളുമായുള്ള ബന്ധവും എതിരാളികൾ ഉന്നയിക്കുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിയിലേക്ക് അടച്ചില്ലെന്നും പരാതിയുണ്ട്. പരാതികൾക്കു പിന്നിൽ ഇ.പി.ജയരാജനാണെന്നാണ് പി.ജയരാജനെ അനുകൂലിക്കുന്നവർ കരുതുന്നത്. ഇതിൽ പിണറായിക്കെതിരെ ഉയർന്ന സ്വർണ്ണ കള്ളക്കടത്ത് ആരോപണങ്ങൾക്ക് പിന്നിൽ പി.ജെ യാണെന്ന് വരുത്തി തീർക്കാനും ഇ.പി. ശ്രമിക്കുന്നുണ്ട്.

ഒക്ടോബർ ആറിനാണ് ഇ.പി അവധിയിൽ പ്രവേശിക്കുന്നത്. ചികിൽസയ്ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ അവധി നീട്ടി. ഇതിനിടയിൽ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുത്തു. പ്രധാന പരിപാടികളിൽനിന്ന് വിട്ടുനിന്നു. കൺവീനർ പ്രവർത്തനത്തിൽനിന്നു വിട്ടു നിൽക്കുന്നതിനാൽ എൽഡിഎഫ് യോഗം വിളിച്ചു ചേർക്കാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ കഴിയാത്ത സ്ഥിതിയായി.

ഇ.പി.ജയരാജന്റെ ഈ നീക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കടുത്ത അതൃപ്തിയിലാണ്. താൻ സെക്രട്ടറിയായശേഷമാണ് ഇ.പിയുടെ നിസ്സഹകരണമെന്നത് അതൃപ്തി വർധിപ്പിക്കുന്നു. ഇ.പിയെ എപ്പോഴും പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഇ.പിയുടെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. നിസ്സഹകരണ നിലപാട് തുടർന്നാൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് ഇ.പിയുടെ നിലപാടു മാറ്റത്തിനു കാരണം കഴിഞ്ഞ രണ്ടു ദിവസമായി വിഷമവൃത്തിലായിരുന്ന ഇ പി. പക്ഷേ ഇപ്പോൾ എന്തും ചെ ന്തും ചെയ്യാനുള്ള ഊർജ്ജത്തിലാണ്.

 

 

 

 

ആരോപണങ്ങൾക്ക് പാർട്ടി വേദികളിൽ മറുപടി പറയാനാണ് ഇ.പി.ജയരാജൻ തയാറെടുക്കുന്നത്. പി.ജയരാജനെതിരെയുള്ള ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂർച്ചപ്പെടുത്തി പാർട്ടിക്കു മുന്നിൽ അവതരിപ്പിക്കും. പരസ്യമായ ഏറ്റുമുട്ടലിനു മുതിരില്ല. മറുവശത്ത്, പി.ജയരാജനും നിലപാട് കടുപ്പിക്കുകയാണ്. ഇപിക്കെതിരെ കൂടുതൽ തെളിവുകൾ പാർട്ടി നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ പി.ജയരാജനു ലഭിച്ചാൽ രാഷ്ട്രീയ വിവാദം സിപിഎമ്മിനെ പിടിച്ചുലയ്ക്കും. മുമ്പും തെളിവുകൾ കണ്ടെത്താൻ പി.ജെ. ശ്രമിച്ചിരുന്നു. പി.ജെയുടെ നീക്കങ്ങളെ കുറിച്ച് ഇ.പിക്ക് നന്നായറിയാം.

പി.ജെയെ ഇ.പിയും ഇ.പിയെ പി.ജെ യും വെറുതെ വിടില്ലെന്ന തീരുമാനത്തിലാണ്.പി.ജെയുടെ ശത്രുപക്ഷത്തുള്ള എല്ലാ നേതാക്കളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. പി.ജെ ക്ക് പക്ഷേ യാതൊരു ഭയാശങ്കകളുമില്ല. എന്തും നേരിടാൻ അദ്ദേഹം തയ്യാറാണ്. തനിക്കെതിരെ സി പി എം ഒരുമിച്ച് നീങ്ങുന്ന കാര്യം പി ജെ യ്ക്ക് നന്നായറിയാം. എന്നാൽ തോറ്റു പിൻമാറാൻ താൻ തയ്യാറല്ലെന്നാണ് പി.ജെയുടെ തീരുമാനം. ഇ പി ക്കെതിരെ കേന്ദ്ര കമ്മിറ്റി നടത്തുന്ന അന്വേഷണമൊക്കെ സി പി എം സംസ്ഥാന സമിതി ആവിയാക്കും.

പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പാർട്ടി ക്ലീൻ ചിറ്റ്​ നൽകിയത് അദ്ദേഹത്തിൻ്റെ ശല്യം ഒഴിവാക്കാനാണ്. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. കുറ്റവിമുക്തനായ പി.ജെ. തന്നെ ഉപദ്രവിച്ചവർക്കെതിരെ തിരിഞ്ഞു. പി.ജയരാജനെ പാർട്ടിക്ക് താൽപ്പര്യമുണ്ട്. അതു കൊണ്ടു കൂടിയാണ് ജയരാജനെ സഹായിക്കാൻ തീരുമാനിച്ചത്. പി ജയരാജനെ പാർട്ടി ഏറ്റെടുത്ത് ശല്യക്കാരനായ വ്യവഹാരി എന്ന നിലയിൽ നിന്നും മാറ്റാനാണ് ശ്രമിക്കുന്നത്. എന്നാൽ സംഭവിച്ചത് നേർ വിപരീത കാര്യങ്ങളാണ്.
'
പാർട്ടി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷ​ൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറി​യറ്റ് വിശദമായി ചര്‍ച്ച ചെയ്​ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട്​ പങ്കില്ലെന്ന നി​ഗമനത്തിലാണ്​ കമീഷന്‍ എത്തിച്ചേര്‍ന്നത്​.

സി.പി.എം സംസ്​ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാ​ഗത്തായി ഉയര്‍ന്ന ഫ്ലക്​സ്​ ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്​തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന്​ പാർട്ടിക്കുള്ളിൽ ഇടയാക്കിയത്​. വിഷയത്തിൽ സംസ്​ഥാന സമിതിയു​ടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്​. ഇതോടു കൂടി പി.ജെയെ ഒതുക്കാമെന്ന് കരുതിയ പാർട്ടി നേതാക്കൾ ഇ

ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്​ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്​കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്​തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്​ബുക്കിലെ പി.​ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ്​ ജയരാജനെ വ്യക്​തിപരമായ പുകഴ്​ത്തുന്ന പാട്ടുകളും പോസ്​റ്ററുകളും ഉയർന്നിരുന്നത്​. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന്​ ആർ.എസ്​.എസിൽ നിന്ന്​ സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്'​ സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച്​ കൂറ്റൻ ഫ്ലക്​സ്​ ബോർഡ്​ സ്​ഥാപിച്ചിരുന്നു. ​ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

കണ്ണൂർ ജില്ല സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞാണ്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിച്ചത്​. തെരഞ്ഞെടുപ്പ്​ പരജായത്തിന്​ ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്​ഥാനത്ത്​ തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന്​ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടി​യെ ചൊടിപ്പിച്ചിരുന്നു.

 

 

എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. തൻ്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും ത​െൻറയും ശത്രുക്കളാണെന്നും തൻ്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച്‌ കാണിക്കുകയും ചെയ്​താല്‍ നിയമനടപടി സ്വീകരിക്കുമെന്നും' അദ്ദേഹം ഫേസ്​ബുക്കിലടക്കം കുറിച്ചിട്ടു. ഇതെല്ലാം കണക്കിലെടുത്താണ പ്രശ്​നം അവസാനിപ്പിക്കാൻ പാർട്ടിയുടെ തീരുമാനിച്ചത്.

പി.ജയരാജൻ്റെ വ്യക്തിപ്രഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏതായാലും വിജയിക്കുമെന്ന് കരുതാൻ വയ്യ. കാരണം ഇ.പി.ജയരാജനില്ലാത്ത ഇമേജ് പി.ജയരാജനുണ്ട്. അദ്ദേഹത്തിനെ
തിരെ ഉയർത്താൻ കഴിയുന്ന ഏക ആരോപണം ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം മാത്രമാണ്. അത് ശരിയാണ്. കാരണം കണ്ണൂരിലുണ്ടാവുന്ന ഓരോ കൊലപാതകങ്ങൾക്ക് പിന്നിലും പി.ജെയുടെ കരങ്ങളുണ്ടെന്ന് എല്ലാ കാലത്തും ആക്ഷേപങ്ങൾ ഉയരാറുണ്ട്.

ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യകാലത്ത് പി.ജെ. നടത്തിയ ഒരു പരാമർശമാണ് പിണറായിയുമായി അദ്ദേഹത്തെ തെറ്റിച്ചത്. പാർട്ടി പ്രവർത്തകർക്കെതിരെ കണ്ണൂരിലെ ഒരു സർക്കിൾ ഇൻസ്പെക്ടർ നടപടി പതിവാക്കിയപ്പോഴാണ് സ്റ്റേഷന് മുന്നിലെത്തി പി.ജെ.പ്രതികരിച്ചത്.ഇതിനെ പി.ജെയുടെ പിണറായി വിരുദ്ധതയായി ചിത്രീകരിച്ചു. തുടർന്ന് പി.ജെ യും പിണറായിയും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന് വിലങ്ങു വീണു. അതു കൊണ്ടാണ് ഖാദി ബോർഡ് ചെയർമാനായി ജയരാജന് ജീവിക്കേണ്ടി വന്നത്.


കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താൻ സി.ബി.ഐ.ക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പി.ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ ജയരാജനെ പൂർണമായി പിണറായി വെട്ടി. ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി തീരുമാനം വരാൻ വേണ്ടത്ര ശുഷ്കാന്തി പിണറായി സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്ന് ജയരാജൻ വിശ്വസിച്ചു..


ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തിൽ കുറ്റിയടിച്ചത് പിണറായി വിജയൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകർ വിശ്വസിക്കുന്നു.


2021 ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന്ഹൈക്കോടതിയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് വടകരയിൽ നിന്നും തോൽവി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജൻ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.


കതിരൂർ മനോജ് വധ കേസിൽ യുഎപിഎ നിലനിൽക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതിൽ അപാകതയില്ലെന്നുമുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീർത്തും അപ്രതീക്ഷിതമായിരുന്നു.


യുഎപിഎ ചുമത്താൻ അനുമതി നൽകേണ്ടത് കേന്ദ്രമല്ല സംസ്ഥാന സർക്കാരാണെന്നായിരുന്നു ജയരാജൻ ഉൾപ്പെടെയുള്ള പ്രതികളുടെ പ്രധാന പരാതി. എന്നാൽ കേന്ദ്ര സർക്കാരിനും അനുമതി നൽകാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ്. ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബർ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29-ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂർ മനോജ്.


കണ്ണൂർ സി പി എമ്മിൽ സജീവസാനിധ്യമായിരുന്ന പി. ജയരാജൻ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജൻ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജൻ. എന്നാൽ സംസ്ഥാന സമിതിക്കായി ജയരാജൻ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയിൽ കണ്ണൂരിൽ ജയരാജൻ സജീവമാകേണ്ടതാണ്. എന്നാൽ അതിലൊന്നും അദ്ദേഹം താത്പര്യം കാണിച്ചില്ല. തുടർന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമർശം ജയരാജന് എതിരെയുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കി.ഇത് കോടിയേരിയുടെ മക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന പ്രചരണം ശക്തമായതോടെ ജയരാജനെതിരെ പാർട്ടിയിലെ ഔദ്യോഗിക വിഭാഗം ശക്തമായി നീങ്ങി. ഒടുവിൽ ശോഭനാ ജോർജ് ഇരുന്ന കസേരയിൽ പി.ജെ യെ ഒതുക്കി.

 


ഇ.പി.ജയരാജൻ പാർട്ടി യോഗത്തിന് ശേഷം മാത്രമായിരിക്കും മാധ്യമങ്ങളെ കാണുക. ഒരിക്കലും മറക്കാൻ കഴിയാത്ത പോറലാണ് ഇ പി ക്ക് ഉണ്ടായിരിക്കുന്നത്. ഇ പി
പൊറുക്കാൻ തയ്യാറല്ല. ഒരിക്കൽ തൻ്റെ മന്ത്രി സ്ഥാനം കളഞ്ഞവർ വീണ്ടും തനിക്കെതിരെ നീങ്ങുമ്പോൾ ഇ പി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. പി.ജെ.യും സമാനമായ അവസ്ഥയിൽ തന്നെയാണ്.ഇ പി യെ അദ്ദേഹം വെറുതെ വിടില്ല. പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടി വന്നാലും പി-ജെ.സഹിക്കില്ല. ക്ഷമിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (12 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (24 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (35 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (40 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (14 hours ago)

Malayali Vartha Recommends