കൈപ്പറമ്പ് പുറ്റേക്കരയില്‍ വഴിയില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു...അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കൈപ്പറമ്പ് പുറ്റേക്കരയില്‍ വഴിയില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു...അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പുറ്റേക്കര വലിയപുരക്കല്‍ വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ അരുണ്‍ കുമാര്‍ (38) ആണ് മരിച്ചത്.
പുറ്റേക്കര സ്‌കൂളിന് സമീപത്തായി ഇടവഴിയില്‍ പുലര്‍ച്ചെയാണ് ഇയാളെ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു.
പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങള്‍ വരാന്‍ സാധ്യതകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha


























