സജിചെറിയാന്‍ അടുത്ത ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.... സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിന്റെ പേരില്‍ രാജിവച്ച സജിചെറിയാന്‍ അടുത്ത ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചത്.
നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാകും അദ്ദേഹത്തിനു നല്‍കുകയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയമാസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാനാണ് യോഗത്തില്‍ ധാരണയായത്
"
https://www.facebook.com/Malayalivartha
























