സംസ്ഥാനത്ത് പുതുവര്‍ഷ ദിനത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന വാർത്ത സത്യമോ? മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്

സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റമില്ല. ഇത് സംബന്ധമായ വിഷയത്തിൽ വ്യക്തത വരുത്തി എക്‌സൈസ് രംഗത്ത് എത്തി. പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമെന്ന് എക്‌സൈസ് വകുപ്പ് തന്നെ രംഗത്ത് എത്തി അറിയിച്ചു.
അതേസമയം നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. നാളെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. കൂടാതെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും.
കൂടാതെ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സൈസിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാൽ പുതുവര്‍ഷ ദിനത്തില്‍ ബാറുകള്‍ പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ഔട്ട്‌ലറ്റുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം നടന്നിരുന്നു. പരാതികള്‍ അറിയിക്കേണ്ട എക്‌സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000, 9061178000.
https://www.facebook.com/Malayalivartha























