Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ഫിനിക്സ് പക്ഷിയെ പോലെ പിണറായിയുടെ കാലനായി പിജെ... സിപിഎമ്മിലെ പുഴുക്കുത്തുകൾ ഇനി വെള്ളം കുടിക്കും! പാർട്ടി അപ്രതീക്ഷിത പ്രതിസന്ധിയിലേക്ക്

31 DECEMBER 2022 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

പതിയെ പതിയ സിപിഎം എന്ന വലിയ പ്രസ്ഥാനം പി.ജയരാജൻ്റെ കൈകളിൽ സുരക്ഷിതമാവുന്നു. ഇ.പി.ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന തീരുമാനം എ.കെ ജി സെൻററിൽ നിന്നും പുറത്തുവന്നതോടെയാണ് പി.ജയരാജന് പിന്നിൽ പാർട്ടി ചിട്ടയോടെ അണിനിരക്കുന്നത്. ഏറെ നാളായി സി പി എമ്മിൻ്റെ അഴിമതികളിൽ മനംമടുത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ.

ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ അവർ കേട്ടു തുടങ്ങിയതാണ് മനംമടുപ്പിക്കുന്ന നാറുന്ന അഴിമതി കഥകൾ. മുഖ്യമന്ത്രിയുടെ ഓഫിസിൽ അരുതാത്ത തെല്ലാം നടന്നിട്ടും അവർ പരസ്യമായി പ്രതികരിച്ചില്ല. പിണറായിയുടെ അറിവോടെയല്ല അവിടെ ശിവശങ്കരൻ അറുമാതിച്ചതെന്ന് അവർ കരുതി.

ഇതിൽ വാസ്തവമില്ലെങ്കിലും അവർക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം. എന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ രംഗത്ത് നിന്നും നിഷ്ക്രമിച്ചതോടെ പിണറായിയെ സഹിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി.

പിണറായിയാണ് ശരിയെന്ന് വിശ്വസിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് അകന്ന് പി. ജയരാജനൊപ്പം അണിനിരക്കുന്നത്. പി. ജയരാജൻ സി പി എമ്മിൽ ഒരു സമാധാനമാണെന്ന് കരുതുകയാണ് അണികൾ. ഇ.പി. ജയരാജൻ എന്ന നേതാവിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകലുമായിരുന്നില്ല. ഇ.പി. ജയരാജൻ അഴിമതിക്കാരൻ തന്നെയെന്ന് പാർട്ടിക്കാർ ഒരുമിച്ച് വിശ്വസിക്കുന്നു.

തൻ്റെ ഭാര്യക്കും മകനും പഞ്ചനക്ഷത്ര റിസോർട്ടിൽ ഓഹരിയുണ്ടെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് തുറന്നു പറയുമെന്ന് അണികൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അഥവാ ഓഹരി ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് പറയാതിരിക്കാമായിരുന്നുവെന്നാണ് അണികൾ നിശബ്ദം പറയുന്നത്. ഇ.പിയുടെ കുടുംബത്തിന് പണ്ട് എന്തുണ്ടെന്നായിരുന്നുവെന്ന് പാർട്ടി അണികൾക്ക് നന്നായറിയാം. ഇന്ന് ഇ.പിയുടെ സാമ്പത്തിക അടിത്തറ എന്താണെന്നും അണികൾക്ക് നന്നായറിയാം.

നിർഭാഗ്യവശാൽ പിണറായി ഉൾപെടെയുള്ള നേതാക്കൾ ഇപിക്ക് പിന്നിലാണ് അണിനിരന്നത്. തനിക്കെതിരെ അന്വേഷണം വന്നാൽ സർക്കാരിനെ മറിച്ചിടാൻ വരെ താൻ തയ്യാറാകുമെന്ന് ഇ. പി. ജയരാജൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്നെ ബലിയാടാക്കാനാണ് നീക്കമെങ്കിൽ സിപിഎമ്മിൻെറ സമുന്നത നേതാക്കളെന്ന് വിശ്വസിക്കുന്നവരുടെ മൂടുപടം അഴിഞ്ഞു വീഴുമെന്നും ഇ.പി മുന്നറിയിപ്പ് നൽകി.

ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർണ്ണക്കടത്ത് കേസിലെ കഥകളെല്ലാം താൻ പുറത്തു പറയും എന്നാണ് ഇപി പറഞ്ഞത്. ഒരു കാലത്ത് ചക്കരയും ഈച്ചയുമായിരുന്ന പിണറായി - ജയരാജൻ സുഹ്യത്തുക്കൾക്ക് പരസ്പരം എല്ലാം അറിയാം. അതു തന്നെയാണ് പിണറായിയുടെ ഭയം. ദേഷ്യം വന്നാൽ ഇ.പിയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പിണറായിക്ക് നന്നായി അറിയാം.

കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതിയെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി അന്വേഷിക്കുന്നതിനായി വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്. റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ പിണറായി ഭരിക്കുമ്പോൾ ഇത്തരം പരാതികളെല്ലാം ആവിയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. എം.വി.ഗോവിന്ദൻ്റെ ഭാര്യ ആന്തൂർനvരസഭാ ചെയർപേഴ്സണായിരിക്കെയാണ് ഇ.പിയുടെ റിസോർട്ടിന് അനുമതി നൽകിയത്. കുരുങ്ങിയാൽ ഇ.പി.യുടെ മാത്രമല്ല ഗോവിന്ദൻ്റെ പണിയും പോകും. പണം മറിയാതെ നാട്ടിൽ ഒന്നും നടക്കില്ല.ആന്തൂരിലും പണം തന്നെയാണ് കളിച്ചത്. ഇതെല്ലാം ഇ.പി തുറന്നു പറയും.അതോടെ എം.വി. ഗോവിന്ദൻ്റെ പണിയും വെള്ളത്തിൽ പോകും.

കണ്ണൂരിലെ ആയു‍ര്‍വ്വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമിെല്ലെന്ന് തീരുമാനിക്കാനുള്ള കാരണം ഇ.പിക്ക് ഒപ്പം ഗോവിന്ദനെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പിണറായി ഇക്കാര്യം ഗോവിന്ദനോട് വിശദമായി സംസാരിച്ചു. ഇപി യെ കൊല്ലാൻ നിന്ന ഗോവിന്ദൻ അതോടെ കളം മാറി.

നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചു . ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല. എഴുതി നൽകുന്നതിൽ നിന്നും പി.ജെയെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ അണിയറയിൽ സജീവമാണ്.

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.

പരാതി എഴുതി നൽകുമെന്ന് തന്നെയാണ് പി.ജെ യുടെ തീരുമാനം. പരാതിയുടെ ഭാവി എന്താണെന്ന് പി.ജെ.ക്ക് അറിയാം. പിണറായിയും സംഘവും ചേർന്ന് പരാതി മുക്കും. സീതാറാം യച്ചൂരിയുടെ സഹായവും സംസ്ഥാന നേതൃത്വത്തിന് ലഭിക്കും.കാരണം പണമാണ് പരുന്തിന് മീതെ പറക്കുന്നത്

പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്​ പാർട്ടി ക്ലീൻ ചിറ്റ്​ നൽകിയെങ്കിലും പി.ജെ ക്ക് കണ്ണൂരിലെ പി.ജെ.ആർമിയുമായി വളരെയധികം ഇഴയടുപ്പം ഇപ്പോഴുമുണ്ട്. ഇവർ.പി.ജെ.ആർമിയല്ല. അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തുന്ന സി പി എമ്മിനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ സംഘടനയാണ്.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷെൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറി​യറ്റ് വിശദമായി ചര്‍ച്ച ചെയ്​ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട്​ പങ്കില്ലെന്ന നി​ഗമനത്തിലാണ്​ കമീഷന്‍ എത്തിച്ചേര്‍ന്നത്​.

സി.പി.എം സംസ്​ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാ​ഗത്തായി ഉയര്‍ന്ന ഫ്ലക്​സ്​ ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്​തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന്​ പാർട്ടിക്കുള്ളിൽ ഇടയാക്കിയത്​.

വിഷയത്തിൽ സംസ്​ഥാന സമിതിയു​ടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്​. ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്​ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്​കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്​തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫേസ്​ബുക്കിലെ പി.​ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ്​ ജയരാജനെ വ്യക്​തിപരമായ പുകഴ്​ത്തുന്ന പാട്ടുകളും പോസ്​റ്ററുകളും ഉയർന്നിരുന്നത്​. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന്​ ആർ.എസ്​.എസിൽ നിന്ന്​ സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്'​ സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച്​ കൂറ്റൻ ഫ്ലക്​സ്​ ബോർഡ്​ സ്​ഥാപിച്ചിരുന്നു. ​ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

കണ്ണൂർ ജില്ല സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞാണ്​ പാർലമെൻറ്​ തെരഞ്ഞെടുപിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ്​ പരാജായത്തിന്​ ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്​ഥാനത്ത്​ തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന്​ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടി​യെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. തൻ്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും ത​ൻറയും ശത്രുക്കളാണെന്നും തൻ്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച്‌ കാണിക്കുകയും ചെയ്​താല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്​ബുക്കിലടക്കം കുറിച്ചിട്ടു.

ഇതെല്ലാം കണക്കിലെടുത്താണന്​ പ്രശ്​നം അവസാനിപിച്ചത്. ഇതെല്ലാം ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും പി.ജെ.ആർമിയും പി.ജെ യും ഒരേ മനസോടെ മുന്നോട്ടു കുതിക്കുന്നു. പിണറായി വിജയൻ്റെ വ്യക്തി പ്രഭാവത്തിന് കോട്ടം തട്ടിയാൽ തീർച്ചയായും പി.ജെ ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും. മുസ്ലീം ലീഗ് പോലെ പണമുള്ളവൻ്റെ പാർട്ടിയായി സിപിഎം മാറി കഴിഞ്ഞു. ഇതിനെ എന്തു വില കൊടുത്തും നേരിടാനാണ് യഥാർത്ഥ പ്രവർത്തകരുടെ തീരുമാനം.അവർക്ക് മുന്നിൽ പിണറായിക്കും ഇ പിക്കും സുല്ല് പറഞ്ഞേ മതിയാകൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (18 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (38 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (51 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends