പിണറായിയെ രക്ഷിച്ച ചാവേറിന് മന്ത്രിസ്ഥാനം... സ്വപ്നയെ ഒതുക്കിയത് സജി ചെറിയാന്റെ കഴിവ്! രാജി വെറും പ്രഹസനം.

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുന്നു. അന്വേഷണ ഏജന്‍സികള്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്താൻ കളമൊരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി നിശ്ചയിക്കും.
സിപിഎമ്മിൻ്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയായിട്ടാണ് ഈ വിവാദത്തെ രാഷ്ട്രീയ കേരളം കണ്ടത്. ഭരണഘടനക്കെതിരെ പ്രസംഗിച്ചാൽ തൻ്റെ മന്ത്രി സ്ഥാനം തെറിക്കുമെന്ന് അറിയാത്തയാളല്ല സജി ചെറിയാൻ. നിയമപരമായി നല്ല പാണ്ഡിത്യമുള്ളയാളാണ് സജി ചെറിയാൻ. ഇങ്ങനെയൊരു പ്രസംഗം നടത്തിയപ്പോൾ തന്നെ അതിൻ്റെ അപകടം അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ അറിയിച്ചതാണ്.
എന്നാൽ അതൊന്നും സാരമില്ലെന്ന മട്ടിലായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം തെറിച്ചാലും സജിയെ താൻ സംരക്ഷിക്കുമെന്ന് പിണറായി ഉറപ്പുനൽകിയിരുന്നു. മാധ്യമങ്ങൾ സർക്കാരിനെതിരെ കൂട്ടത്തോടെ നിലപാടെടുത്തപ്പോൾ വിഷയത്തെ വഴിതിരിച്ചുവിടുക എന്നത് മാത്രമാണ് പോം വഴിയെന്ന് മുഖ്യമന്ത്രിയുടെ പി.ആർ.ടീം തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ചുമതല മാത്രമാണ് അദ്ദേഹത്തിൻെറ പി.ആർ.ടീമിനുള്ളത്.
മുഖ്യമന്ത്രിയുടെ ഇമേജ് വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു പി.ആർ.ടീം.ഇവരാണ് സജി ചെറിയാൻ്റെ വിവാദം ആളി കത്തിച്ച് അദ്ദേഹത്തെ കൊണ്ട് രാജിവയ്പ്പിച്ചത്. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ തനിക്ക് സംഭവിക്കാൻ സാധ്യതയുള്ള എല്ലാ പരിണിതഫലങ്ങളെയും കുറിച്ച് സജി ചെറിയാന് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഇതിനപ്പുറം പിണറായിയെ സഹായിക്കാനുള്ള മനോഭാവം മാത്രമാണ് സജി ചെറിയാനുണ്ടായിരുന്നത്. സജി ചെറിയാനെ ചാവേറാക്കാൻ പിണറായി തന്നെയാണ് തീരുമാനിച്ചത്. പിണറായിക്ക് വേണ്ടി സജി ചാവേറാവാൻ തയ്യാറായി എന്നു പറയുന്നതാണ് കൂടുതൽ ശരി.
നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക. ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലായിരുന്നു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. ജൂലായ് മൂന്നിനായിരുന്നു മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്.
50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇതില്‍ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് രാജിയിലേക്ക് എത്തിച്ചത്. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത് അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. സജി ചെറിയാൻ രാജിവച്ചപ്പോൾ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നൽകിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാൽ അദ്ദേഹം കേസ് തീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹം നേരത്തേ ശക്തിപ്പെട്ടിരുന്നു.
സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചു വന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജി ചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















