പിജെയ്ക്ക് ഒപ്പം പിണറായി രക്ഷിച്ചത് ഗോവിന്ദനെയും... ഇപി കുടുങ്ങിയാൽ അകത്താവുന്നത് മുഖ്യൻ? അകത്തെ കളികൾ ഇങ്ങനെ....

കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതിയെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു കാരണം കൂടിയുണ്ട്. എം.വി.ഗോവിന്ദൻ്റെ ഭാര്യ ആന്തൂർനരസഭാ ചെയർപേഴ്സണായിരിക്കെയാണ് ഇ.പിയുടെ റിസോർട്ടിന് അനുമതി നൽകിയത്. കുരുങ്ങിയാൽ ഇ.പി.യുടെ മാത്രമല്ല ഗോവിന്ദൻ്റെ പണിയും പോകും. പണം മറിയാതെ നാട്ടിൽ ഒന്നും നടക്കില്ല.ആന്തൂരിലും പണം തന്നെയാണ് കളിച്ചത്. ഇതെല്ലാം ഇ.പി തുറന്നു പറയും.അതോടെ എം.വി. ഗോവിന്ദൻ്റെ പണിയും വെള്ളത്തിൽ പോകും.
കണ്ണൂരിലെ ആയുര്‍വ്വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമിെല്ലെന്ന് തീരുമാനിക്കാനുള്ള കാരണം ഇ.പിക്ക് ഒപ്പം ഗോവിന്ദനെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പിണറായി ഇക്കാര്യം ഗോവിന്ദനോട് വിശദമായി സംസാരിച്ചു. ഇപി യെ കൊല്ലാൻ നിന്ന ഗോവിന്ദൻ അതോടെ കളം മാറി.
നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചു . ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല. എഴുതി നൽകുന്നതിൽ നിന്നും പി.ജെയെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ അണിയറയിൽ സജീവമാണ്.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.
പരാതി എഴുതി നൽകുമെന്ന് തന്നെയാണ് പി.ജെ യുടെ തീരുമാനം. പരാതിയുടെ ഭാവി എന്താണെന്ന് പി.ജെ.ക്ക് അറിയാം. പിണറായിയും സംഘവും ചേർന്ന് പരാതി മുക്കും. സീതാറാം യച്ചൂരിയുടെ സഹായവും സംസ്ഥാന നേതൃത്വത്തിന് ലഭിക്കും.കാരണം പണമാണ് പരുന്തിന് മീതെ പറക്കുന്നത്
https://www.facebook.com/Malayalivartha






















