സജി ചെറിയാന്‍ ഈ മാസം നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും... എതിര്‍പ്പുമായി പ്രതിപക്ഷമെത്തിയതും കേസുള്ളതിനാല്‍ ഗവര്‍ണര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതും സജിയുടെ രണ്ടാം വരവിനെയും വിവാദത്തിലാക്കി, നാളെ ഗവര്‍ണര്‍ തിരിച്ചെത്തിയിട്ടാകും അന്തിമതീരുമാനം, സത്യപ്രതിജ്ഞാദിവസം കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷം

സജി ചെറിയാന്‍ ഈ മാസം നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും... നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍.
അതേസമയം കേസില്‍ തിരുവല്ല കോടതിയുടെ തീര്‍പ്പുണ്ടാകും മുമ്പ് മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പ്രതിപക്ഷമെത്തിയതും കേസുള്ളതിനാല്‍ ഗവര്‍ണര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതും സജിയുടെ രണ്ടാം വരവിനെയും വിവാദത്തിലാക്കി, നാളെ ഗവര്‍ണര്‍ തിരിച്ചെത്തിയിട്ടാകും അന്തിമതീരുമാനം. സത്യപ്രതിജ്ഞാദിവസം കരിദിനം ആചരിക്കുകയാണ് പ്രതിപക്ഷം.
കേസിലെ അനുകൂല സൂചനകളെ തുടര്‍ന്ന് സജിയെ തിരിച്ചെടുക്കാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തുടര്‍ നടപടികള്‍ക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് സൗകര്യം തേടി മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് രാജ്ഭവന് കത്തയച്ചു. നാലിന് വൈകിട്ട് നാലിന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞയ്ക്കാണ് സര്‍ക്കാരിന്റെ നീക്കം.
തിരുവല്ല കോടതിയിലെ കേസും, സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതും സത്യപ്രതിജ്ഞയ്ക്ക് തടസ്സമാണോ എന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.
അതേസമയം, മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ക്ക് അനുമതി നിരസിക്കാനാവില്ല. സജിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയതിന് തെളിവില്ലെന്ന് തിരുവല്ല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെയാണ് മടങ്ങിവരവിന് വഴി തെളിഞ്ഞത്.
"
https://www.facebook.com/Malayalivartha






















