പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു... പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു, ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നാളെ മുതല്‍ പൊതുദര്‍ശനം... കബറടക്കം വ്യാഴാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍....

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു... പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നാളെ മുതല്‍ പൊതുദര്‍ശനം... കബറടക്കം വ്യാഴാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍....
ഭാരത സഭയിലെ ആദ്യ വിശുദ്ധയായി അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബെനഡിക്ട് പതിനാറാമനാണ്. കത്തോലിക്ക സഭയെ പിടിച്ചുലച്ച, വൈദികരുള്‍പ്പെട്ട ലൈംഗിക വിവാദങ്ങളുടെ പേരില്‍ ആദ്യമായി മാപ്പ് ചോദിച്ച മാര്‍പാപ്പയാണ് അദ്ദേഹം.
2005 ഏപ്രല്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായാണ് ബെനഡിക്ട് പതിനാറാമനെത്തിയത്. ഒരു സഹസ്രാബ്ദത്തിനിടെ മാര്‍പാപ്പയാവുന്ന ആദ്യ ജര്‍മ്മന്‍ പൗരനാണ് അദ്ദേഹം. എട്ട് വര്‍ഷത്തിനു ശേഷം 2013 ഫെബ്രുവരിയില്‍ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു.
കഴിഞ്ഞ് 600 വര്‍ഷത്തിനിടെ കത്തോലിക്കാ സഭയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സ്ഥാന ത്യാഗം ചെയ്തത്. തുടര്‍ന്ന് പോപ്പ് എമിററ്റ്‌സ് പദവിയില്‍ വത്തിക്കാന്‍ വസതിയില്‍ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ നില കുറച്ചുനാളായി വഷളായിരുന്നു.
ബെനഡിക്ട് പതിനാറാമനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. ബുധനാഴ്ച മുതല്‍ നില ഗുരുതരമായി.
1927 ഏപ്രില്‍ 16ന് ജര്‍മ്മനിയിലെ ബവേറിയയിലുള്ള മാര്‍ക്ക്ത്തല്‍ ആം ഇന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് റാറ്റ്‌സിംഗര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജനനം.
14-ാം വയസില്‍ ഹിറ്റ്‌ലറുടെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായെങ്കിലും അമേരിക്കന്‍ സൈന്യത്തിന്റെ തടവിലായി. 1945ല്‍ സഹോദരനോടൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951ല്‍ വൈദികനായി. ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍പ്രശസ്തനായി. ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ തിയോളജി പ്രൊഫസറായി. 31ാം വയസില്‍ ഫുള്‍ പ്രൊഫസര്‍ പദവി നേടി.
1977ല്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായി. പിന്നീട് ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പ്പാപ്പയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ചുമതലയായി.? 78-ാം വയസില്‍ മാര്‍പാപ്പ78-ാം വയസില്‍ മാര്‍പാപ്പയായപ്പോഴാണ് ബനഡിക്ട് പതിനാറമന്‍ എന്ന പേര് സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha






















