ഇടുക്കിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.... വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്, വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്

ഇടുക്കി അടിമാലി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്.
ല്ലാര്‍കുട്ടി -മയിലാടും പാറ റൂട്ടില്‍ തിങ്കള്‍ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് സൂചനകള്‍.
" fr
https://www.facebook.com/Malayalivartha






















