ലളിതാംബിക അന്തർജ്ജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപരിഷ്കർത്രിയുമായിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ മകൾ എഴുത്തുകാരി രാജം നമ്പൂതിരി അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ദർശൻ നഗർ 'ഹരിത'ത്തിൽ വെച്ചാണ് അന്ത്യം. 86 വയസ്സായിരുന്നു. അന്തരിച്ച പി എൻ ഗോപാലൻ നമ്പൂതിരി ( മലയാളം പ്രൊഫസർ, എൻ എസ് എസ് കോളേജ് ) യുടെ പത്നിയാണ്. സ്‌മൃതി പഥത്തിലൂടെ, തിരിഞ്ഞു നോക്കുമ്പോൾ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി സാജൻ, ജി സജിത (ദേവകി വാര്യർ ട്രസ്റ്റ്) ദീപക് ജി നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ) എന്നിവർ മക്കളും ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക ) എന്നിവർ മരുമക്കളുമാണ്.
https://www.facebook.com/Malayalivartha






















