തിരുവനന്തപുരത്ത് 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചു : യുവാവിന് 16 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരത്ത് 58കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 58കാരിയായ അവിവാഹിതയെയാണ് അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചത്. കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ച്.
സംഭവത്തിൽ കാരോട് അയിര ചെങ്കവിള വാറുവിളാകത്ത് വീട്ടിൽ രഞ്ജിത്തിനെ (27) ആണ് ശിക്ഷിച്ചത്. കേസിൽ നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവ ദിവസം ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ തുണി കുത്തിക്കയറ്റിയപ്പോൾ പല്ലിളകിപ്പോയ ഇവർ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha






















