അടിമാലിയിൽ വിനോദയാത്രക്കായെത്തിയ ബസ് കൊക്കയിലേക്ക് മറിഞ്ഞു: വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കിയിൽ ബസപകടത്തിൽ വിദ്യാര്‍ത്ഥി ദാരുണാന്ത്യം. അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. അപകടത്തിൽ മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്.
അതേസമയം വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായെത്തിയവർ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. മാത്രമല്ല നാൽപ്പതോളം വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മിൽഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















