കിളിമാനൂരില്‍ സൈനികന്‍ ബൈക്കപകടത്തില്‍ മരിച്ചു.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയതാണ് യുവാവ്, സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

കിളിമാനൂരില്‍ സൈനികന്‍ ബൈക്കപകടത്തില്‍ മരിച്ചു.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയതാണ് യുവാവ്, സങ്കടം അടക്കാനാവാതെ വീട്ടുകാര്‍
പുളിമാത്ത് സ്വദേശി 25കാരന്‍ ആരോമല്‍ ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ ആരോമലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ആരോമലിന്റെ അച്ഛന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. അച്ഛനെ കാണാന്‍ നാട്ടിലെത്തിയതാണ് ആരോമല്‍.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും സൈനികരും ചേര്‍ന്ന് ഏറ്റുവാങ്ങും. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര നാസിക്കിലെ സൈനികനാണ് ആരോമല്‍.
https://www.facebook.com/Malayalivartha