ലഹരിമാഫിയയെ കര്‍ശനമായി നേരിടും... കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് കെ സേതുരാമന്‍ ഐപിഎസ്

ലഹരിമാഫിയയെ കര്‍ശനമായി നേരിടും... കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് കെ സേതുരാമന്‍ ഐപിഎസ്. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചതിനെ തുടര്‍ന്നാണ് കെ സേതുരാമന്‍ കൊച്ചി പൊലീസ് കമ്മീഷണറായത്.
കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്. അതിനു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ .
https://www.facebook.com/Malayalivartha






















