സമത്വവും, സാഹോദര്യവും, നന്മയും, പുരോഗതിയും പുലരുന്ന പുതുവർഷത്തിൻ്റെ പ്രതീക്ഷകൾ ഈ ആഘോഷവേളയിൽ നമുക്ക് പങ്കുവയ്ക്കാം; ആഘോഷങ്ങളെല്ലാം നാടിൻ്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാവട്ടെ; പുതുവത്സരാശംസകൾ നേർന്ന് കെകെ ശൈലജ ടീച്ചർ

പുതുവത്സരാശംസകൾ നേർന്നിരിക്കുകയാണ് മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;ലോകമാകെ പുതു വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ്. സമത്വവും, സാഹോദര്യവും, നന്മയും, പുരോഗതിയും പുലരുന്ന പുതുവർഷത്തിൻ്റെ പ്രതീക്ഷകൾ ഈ ആഘോഷവേളയിൽ നമുക്ക് പങ്കുവയ്ക്കാം.
ആഘോഷങ്ങളെല്ലാം നാടിൻ്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാവട്ടെ. അതിനെ തകർക്കാൻ വെമ്പുന്ന ശക്തികളെ കൂട്ടായി എതിർക്കാൻ നമുക്ക് സാധിക്കണം.കരുതലോടെ നമുക്ക് ഒരു പുതുവർഷത്തെക്കൂടി വരവേൽക്കാം . എല്ലാവർക്കും പുതുവത്സരാശംസകൾ...
മുഖ്യമന്ത്രിയും പുതുവത്സരാശംസകൾ നേർന്നിരുന്നു . അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.
കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ.
https://www.facebook.com/Malayalivartha






















