Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്; ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ; മടിയിൽ കനമില്ലാത്തവരായി മാറുക എന്നുള്ളതാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ ആവശ്യമായ യോഗ്യത; അവർക്കുമാത്രമേ നിർഭയം കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കഴിയൂ; തുറന്നടിച്ച് കെടി ജലീൽ എം എൽ എ

01 JANUARY 2023 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്; ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ; ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു; തുറന്നടിച്ച് കെടി ജലീൽ എം എൽ എ

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്. ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ. ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്. തുറന്നടിച്ച് കെടി ജലീൽ എം എൽ എ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്. ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ. ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്.

അശോക ചക്രവർത്തിയുടെ ശിലാഫലകങ്ങളിൽ നിന്നാണ് മതസഹിഷ്ണുതയുടെ പാഠങ്ങൾ ഇന്ത്യ പഠിച്ചത്. ഇന്ത്യൻ ഭരണഘടന, പരമ്പരാഗത അലിഖിത മതേതര ഭാരതീയ മനസ്സിനെ ലിഖിതമാക്കി അരക്കിട്ടുറപ്പിച്ചു. നമ്മുടെ ഭരണഘടന "ദൈവ നാമത്തിൽ" തുടങ്ങണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയിലെ ഭൂരിപക്ഷം അംഗങ്ങളും അതിനെ എതിർത്തു. 41 നെതിരെ 68 വോട്ടുകൾക്കാണ് പ്രസ്തുത നിർദ്ദേശം വോട്ടിനിട്ട് തള്ളിയത്.

എല്ലാ വേദഗ്രന്ഥങ്ങളും പരമത ബഹുമാനം പഠിപ്പിക്കുന്നുണ്ട്. എന്നാൽ വിശ്വാസികളെന്ന് പറയപ്പെടുന്നവർ അത് പാലിക്കാത്തതാണ് പ്രശ്നം. പണ്ഡിറ്റ് നഹ്റു സ്വീകരിച്ച കലർപ്പില്ലാത്ത മതേതര നിലപാടുകളാണ് ഇത്രയും കാലം നമുക്ക് കരുത്തായത്. മുഹമ്മദലി ജിന്നയുടെ ജൂനിയറും സന്തതസഹചാരിയുമായിരുന്ന ജസ്റ്റിസ് മുഹമ്മദ് കരീം ഛഗ്ലയെ അദ്ദേഹം മന്ത്രിസഭയിലെടുത്തു. ഒരു മതത്തോടും ആഭിമുഖ്യം പുലർത്താതെ ഭരിച്ചു. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായിരുന്ന അസീം പ്രേംജിയുടെ പിതാവിനെ ജിന്ന നേരിട്ടെത്തി പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു.

അദ്ദേഹം ക്ഷണം നിരസിച്ചു. തനിക്ക് ഒരു മതനിരപേക്ഷ രാജ്യത്ത് ജീവിക്കാനാണ് താൽപര്യമെന്നാണ് അസീമിൻ്റെ പിതാവ് ജിന്നയോട് പറഞ്ഞത്. 80 കൾ വരെ ശക്തമായ മതേതര സങ്കൽപ്പത്തിൽ ക്രമേണ വെള്ളം ചേർക്കപ്പെട്ട് തുടങ്ങി. ഈ മായം ചേർക്കൽ 1992 ലെ ബാബരി മസ്ജിദിൻ്റെ തകർച്ചയോടെ മറനീക്കി പുറത്ത് വന്നു.

ഇപ്പോൾ ഒളിയും മറയുമില്ലാതെ മതേതരത്വത്തിൻ്റെ കഴുത്തിന് പിടിച്ച് ഞെക്കിക്കൊല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമായി നിശ്ചയിച്ചതും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മുത്വലാഖ് ബില്ലിലൂടെ പൗരൻമാരെ വിവേചിച്ചതും ഏകസിവിൽ കോഡിനായുള്ള പടപ്പുറപ്പാടും 1921 ൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കിയ നടപടിയും വാരിയംകുന്നനും ആലി മുസ്ല്യാരുമടക്കം മുന്നൂറിലധികം രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റിയതുമുൾപ്പടെ കേന്ദ്ര സർക്കാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സംഘടിത ശ്രമങ്ങൾ ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

1925 ലാണ് നാഗ്പൂരിൽവെച്ച് RSS രൂപീകൃതമായത്. 2025 ൽ RSS ന് 100 വയസ്സ് പൂർത്തിയാവുകയാണ്. അന്നേക്ക് മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടന തയ്യാറാക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷട്രമാക്കുമെന്നാണ് സംഘ്പരിവാറിൻ്റെ അവകാശവാദം. മതേതര ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടുമ്പോൾ കേന്ദ്ര ഭരണകൂടം അവരെ പഞ്ചായുധങ്ങൾ ഉപയോഗിച്ചാണ് നേരിടുന്നത്. ED, NlA, ഇൻകംടാക്സ്, കസ്റ്റംസ്, സി.ബി.ഐ എന്നിവയാണ് ആ വജ്രായുധങ്ങൾ. മടിയിൽ കനമില്ലാത്തവരായി മാറുക എന്നുള്ളതാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ ആവശ്യമായ യോഗ്യത. അവർക്കുമാത്രമേ നിർഭയം കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കഴിയൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (6 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (39 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (56 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends