Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

തിയേറ്ററിൽ നിന്നുമിറങ്ങുമ്പോൾ ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു; തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത് എന്ന് അറിയില്ല! ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്; മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

01 JANUARY 2023 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്. മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്. കരഞ്ഞതെന്തിനാണെന്ന് പല വട്ടം ആലോചിച്ചിട്ടും ഉത്തരം കിട്ടിയിരുന്നില്ല. ഇന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ അതിൻ്റെ ഉത്തരം എനിക്ക് ലഭിച്ചു. അതെന്താണെന്നല്ലേ?

അത്രമേൽ goosebump effect ഒരു ട്രെയിലറിനു തരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ , അത് കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പണമെങ്കിൽ ആ ദൃശ്യവുമായി റിലേറ്റ് ചെയ്യാവുന്ന എന്തെങ്കിലുമൊന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാവണമല്ലോ. അയ്യപ്പസ്വാമിയോടുള്ള എൻ്റെ ആത്മബന്ധം , അചഞ്ചലമായ നിശ്വാസം ഇതൊക്കെ തന്നെയാണ് എന്നെയും ആ ട്രെയിലറിനെയും ഇപ്പോ ഇതാ മാളികപ്പുറം സിനിമയെയും ബന്ധിപ്പിക്കുന്ന ഘടകം.

ശബരിമല അയ്യപ്പന്റെ തിരുസവിധത്തിൽ ജനലക്ഷങ്ങൾ ശരണമന്ത്രവുമായി എത്തിച്ചേരുന്ന ആ പുണ്യഭൂമികയെ, അവിടെ വാണരുളുന്ന ആ ദിവൃരൂപത്തെ ഹൃദയത്തിലേറ്റിയത് എന്റെ ഏഴാം വയസ്സിലെ പുണ്യമല ദർശനത്തോടെയായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾ കൂടി ഭഗവാനെ കാണാൻ പോയി. ഏഴ് വയസ്സുതൊട്ട് മുടങ്ങാതെ മൂന്ന് കൊല്ലം മണ്ഡലകാലവൃതം നോറ്റ് ഇഷ്ടഭഗവാനെ കാണാൻ മല ചവിട്ടിയ എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളും അനുഗ്രഹങ്ങളും നല്കിയത് മണ്ഡലകാലസമയത്ത് തന്നെയാണ്.

2014 ലെ ഒരു വൃശ്ചികപ്പുലരിയിൽ ഇഷ്ടം തോന്നിയ ആളുടെ ജീവിതസഖിയായി. 2017 വൃശ്ചികം ഒന്നിന് ആമിയെന്ന എൻ്റെ പൊന്നിൻ്റെ അമ്മയായി. എൻ്റെ സ്വാമി എനിക്ക് പരംപൊരുളും ആത്മ ബന്ധുവുമായതിനാൽ തന്നെ 2022 എന്ന വർഷം എനിക്ക് നല്കിയ നഷ്ടങ്ങളെ , ഹൃദയത്തിലേല്പ്പിച്ച നോവുകളെ ( രണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായ വർഷം - കൊച്ചച്ഛനും അമ്മമ്മയും) ഡിസംബർ 31 ന് ഭഗവാൻ്റെ ദൃശ്വാവിഷ്കാരത്തിനു മുന്നിൽ സമർപ്പിക്കണമെന്നു കരുതിയാണ് ഇന്ന് മാളികപ്പുറം കണ്ടത്.

സിനിമയുടെ തുടക്കത്തിൽ തന്നെ ഭക്തിക്കൊപ്പം യുക്തിക്കും സ്ഥാനമുണ്ടെന്ന് പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ യാഥാർത്ഥ്യം കാണിച്ചു തുടങ്ങുന്ന ഡയറക്ടർ ബ്രില്യൻസ് അതിൻ്റെ ക്ലൈമാക്സ് വരെ കൊണ്ടുപോകുന്നുണ്ട്. അത് തന്നെയാണ് ഇതിനെ കേവലം ഒരു ഡിവോഷണൽ മൂവി എന്ന ക്ലീഷേയിൽ നിന്നും മാറ്റി നിറുത്തുന്നതും. ആ കുട്ടികൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കല്യാണിയിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്.

ഏഴ് വയസ്സു മുതൽ ഒമ്പതു വയസ്സുവരെ കുഞ്ഞുപരിഭവങ്ങളും ആവശ്യങ്ങളും അയ്യൻ്റെ മുന്നിൽ നിരത്തി കണ്ണും കരളും നിറയെ ആ മോഹന ദിവൃരൂപം ദർശിക്കാൻ മല ചവിട്ടിയ എന്നെ തന്നെയാണ്. ആ കുട്ടിയുടെ മുഖത്തെ ആ charm ഉണ്ടല്ലോ അത് ചിലരിൽ മാത്രം കാണുന്ന ഒരു ദൈവികതയാണ്. പീയുഷ് ഇപ്പോഴത്തെ ടിപ്പിക്കൽ smart and energetic ആയിട്ടുള്ള സെൽഫ് റിലയൻ്റ് ആയ കുട്ടികളുടെ അസ്സൽ വാർപ്പാണ്. തമാശയും കുഞ്ഞു സങ്കടങ്ങളും കുടുംബബന്ധങ്ങളുടെ സ്പർശവും ഒക്കെയായി പോകുന്ന ഫസ്റ്റ് ഹാഫ് ( ചെറിയ ലാഗ് ഉണ്ടെങ്കിലും ഇനിയെന്ത് എന്ന ആകാംക്ഷ അതിനെ മറി കടക്കുന്നു) സെക്കണ്ട് ഹാഫിൽ എത്തുമ്പോൾ വേറെ ലെവലാവുന്നു.

നമ്മൾ കണക്ക് കൂട്ടിയ കഥ എവിടെയെന്ന അങ്കലാപ്പ് ത്രില്ലായി മാറുന്ന നിമിഷങ്ങൾ! ഉണ്ണീ മുകുന്ദൻ - എന്തൊരു സ്ക്രീൻ പ്രസൻസ് ആണ് പുള്ളിക്ക്. ആ നോട്ടവും ചിരിയും മുഖത്തിൻ്റെ ഗ്രേസും ഒക്കെ കൂടിയാവുമ്പോൾ ഹൃദയത്തിലേറ്റിയ അയ്യപ്പസ്വാമിക്ക് ഇനി മുതൽ ഈ മുഖമാണല്ലോ അയ്യാ എന്ന് മനസ്സിൽ വിളിച്ചു പോകും. കാട്ടിലെ ഫൈറ്റ് സീൻ ഒക്കെ കൂടിയാവുമ്പോൾ മാസ്സും ക്ലാസ്സും ക്രാഫ്റ്റും ഒക്കെ ചേർന്ന മലയാളത്തിൻ്റെ കാന്താര ആണല്ലോ മാളികപ്പുറം എന്ന് തോന്നിയാൽ അതിശയോക്തി അല്ല.

കുട്ടികൾക്കും ഉണ്ണിക്കുമൊപ്പം ഇഷ്ടമായത് സൈജു കുറുപ്പിനെയും മനോജ് കെ. ജയനെയുമാണ്. സൈജു - എന്തൊരു നടനാണ് അയാൾ! മനോജ് കെ.ജയൻ്റെ CI ഹനീഫ മികച്ച ഒരു കഥാപാത്രമാകുന്നത് അദ്ദേഹത്തിൻ്റെ ശരീരഭാഷ കൊണ്ടും ഡയലോഗ് ഡെലിവറിയുടെ മോഡുലേഷൻ കൊണ്ടുമാണ്. അസാമാന്യ അഭിനയമികവ് ഉള്ള അദ്ദേഹത്തിനെയൊക്കെ വല്ലപ്പോഴുമേ തിരശ്ശീലയിൽ കാണാൻ കഴിയുന്നുള്ളൂ എന്നത് സങ്കടകരമാണ്. വിഷ്ണു ശശി ശങ്കർ ( വിഷ്ണുവും ശങ്കരനും ഒന്നു ചേർന്ന അവതാര പിറവിയാണല്ലോ കലിയുഗവരദൻ ) എന്ന പേരിലെ divinity ആദ്യ സിനിമാസംരംഭത്തിന് വന്നത് അയ്യപ്പസ്വാമിയുടെ ലീലയാണെന്നു കരുതാനാണ് എനിക്കിഷ്ടം.

എന്തായാലും 2022-23 ലെ ബ്ലോക് ബസ്റ്റർ ഹിറ്റ് സംവിധാനം ചെയ്ത സംവിധായകൻ എന്ന ക്രെഡിറ്റ് റിഷ്ണുവിന് സ്വന്തം. തത്ത്വമസി - !ശ്രീകോവിലിനുള്ളിലെ ദേവനും അയ്യപ്പ സ്വാമി ; പുറത്ത് നിന്നു അതീവ ഭക്തിയോടെ തൊഴുകൈയ്യുമായി സ്വാമിയെ ദർശിക്കുന്ന ഭക്തനും അയ്യപ്പസ്വാമി. ഇത്രയും മഹത്തായ ഒരു ദർശനം ശബരിമലയിൽ മാത്രമാണുള്ളതെങ്കിൽ അത്രയും മിഴിവാർന്ന അതിൻ്റെ ദൃശ്വാവിഷ്കാരമാണ് ഈ സിനിമ.

നന്ദി ടീം മാളികപ്പുറം Unni Mukundan Vishnu Sasi Shankar 2022 ലെ എൻ്റെ സങ്കടങ്ങളും നോവുകളും അവസാന ദിവസം ഈ രീതിയിൽ ഭഗവത്പാദത്തിൽ സമർപ്പിക്കാൻ സഹായിച്ചതിന്... തിയേറ്ററിൽ നിന്നുമിറങ്ങുമ്പോൾ ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു. തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത് എന്ന് അറിയില്ല എൻ്റെ അയ്യപ്പാ !! ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (39 seconds ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (33 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (50 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends