മീൻകറിയിൽ നിന്ന് ഭക്ഷ്യ വിഷ ബാധ ഏറ്റെതെന്ന് സംശയം, പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണം കഴിച്ച നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി

പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
എന്നാൽ അതേ ദിവസം മറ്റു സ്ഥലങ്ങളിൽ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികൾ ഇല്ലെന്നു കാറ്ററിംഗ് സ്ഥാപനം പ്രതികരിച്ചു. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി. മീൻകറിയിൽ നിന്നാണ് ഭക്ഷ്യ വിഷ ബാധ ഏറ്റെതെന്നാണ് സംശയിക്കുന്നത്.
ഗുരുതര അവസ്ഥയിൽ ഉണ്ടാരുന്ന കീഴ് വായ്പൂർ സ്വദേശി എബ്രഹാം തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇയാൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായിരുന്നു. കുമ്പനാട് ആശുപത്രിയിൽ ചികിത്സയിലാണ് എബ്രാഹം തോമസ്.
https://www.facebook.com/Malayalivartha


























