ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ വാക്ക് തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു..

വാക്ക് തർക്കത്തെ തുടർന്ന് മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ന്യൂ ഇയർ തലേന്ന് രാത്രിയാണ് മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദിനെ പ്രതി നിഷാദ് കൊലപ്പെടുത്തിയത്. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മേപ്പാടി കർപ്പൂരക്കാട് റോഡരികിൽ വെച്ചാണ് മുർഷിദിന് കുത്തേറ്റത്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കർപ്പൂരക്കാടുള്ള കടയ്ക്ക് സമീപം യുവാക്കൾ കൂട്ടംകൂടിയിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷ് യുവാക്കളിൽ ഒരാളുടെ ബൈക്കിന്‍റെ താക്കോൽ വാങ്ങി വലിച്ചെറിഞ്ഞു.
മദ്യ ലഹരിയിൽ പിന്നീട് യുവാക്കളുമായി വാക്ക് തർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുർഷിദും നിഷാദും വിഷയത്തിൽ ഇടപെട്ടപാടെ പ്രതി ഇരുവരെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























