Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ജയ ജയ ജയ ജയഹേ കണ്ട്‌ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കുന്നവർക്കിടയിലേക്ക്‌ സ്പോയിലറുകളുണ്ട്‌ എന്ന വാണിംഗോടെ ഈ പടം രണ്ട്‌ തവണ തീയറ്ററിലും ഒരു തവണ ഒടിടിയിലും കണ്ട എൻ്റെ വക അമ്പത്‌ പൈസ; തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

01 JANUARY 2023 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ജയ ജയ ജയ ജയഹേ കണ്ട്‌ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കുന്നവർക്കിടയിലേക്ക്‌ സ്പോയിലറുകളുണ്ട്‌ എന്ന വാണിംഗോടെ ഈ പടം രണ്ട്‌ തവണ തീയറ്ററിലും ഒരു തവണ ഒടിടിയിലും കണ്ട എൻ്റെ വക അമ്പത്‌ പൈസ... തുറന്നടിച്ച് ഡോക്‌ടർ ഷിംന. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ജയ ജയ ജയ ജയഹേ കണ്ട്‌ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കുന്നവർക്കിടയിലേക്ക്‌ സ്പോയിലറുകളുണ്ട്‌ എന്ന വാണിംഗോടെ ഈ പടം രണ്ട്‌ തവണ തീയറ്ററിലും ഒരു തവണ ഒടിടിയിലും കണ്ട എൻ്റെ വക അമ്പത്‌ പൈസ... J4H ആദ്യാവസാനം ഏറെ അസ്വസ്‌ഥത പകർന്ന സിനിമയാണ്‌. അജുവിൻ്റെ പാരലൽ കോളേജ്‌ അധ്യാപകനെ കണ്ടപ്പോൾ സ്‌ത്രീസ്വാതന്ത്ര്യം കർണകഠോരമായി പ്രസംഗിക്കുകയും ദുരനുഭവമുള്ള സ്‌ത്രീകളിൽ ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോൾ ഉള്ളിലെ സ്വാർത്‌ഥതയും മെയിൽ ഷോവനിസവും മാത്രം വർക്കൗട്ടാവുകയും ചെയ്യുന്ന നേരിട്ടറിയാവുന്ന പലരെയും ഓർത്തു. അവരിവിടെ ഇട്ട J4H പോസ്‌റ്റുകൾ വായിച്ച്‌ ഊറിച്ചിരിച്ചു.

ജയ- ശക്‌തയാണ്‌. പക്ഷേ, എത്ര പെൺകുട്ടികളിൽ റിയൽ ലൈഫിൽ ജയ സട കുടഞ്ഞെഴുന്നേൽക്കുമെന്ന്‌ അറിഞ്ഞൂടാ... അടിയുടെ വേദനക്കപ്പുറം അതേൽപ്പിക്കുന്ന മാനസികാഘാതത്തെ ഈ സിനിമ എത്രത്തോളം സ്വാംശീകരിച്ചു എന്നതിലും സംശയമുണ്ട്‌. രാജേഷ്‌- നേരിട്ടറിയാവുന്ന പലരുമാണ്‌. നാർസ്സിസിസ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ലൈറ്റിംഗുമൊക്കെ ശീലമാക്കിയ മാനസികപീഡനത്തിൽ ബിരുദാനന്തര ബിരുദമുള്ള രാജേഷിനേക്കാൾ ഭീകരരായവരെ എന്തേ വിഷയമാക്കിയില്ല എന്ന്‌ ആലോചിക്കാതിരുന്നില്ല. തല്ലുന്നതിലും വലിയ പീഡനങ്ങളുണ്ട്‌,

അതനുഭവിച്ചവരെ നേരിട്ടറിയുന്നത്‌ കൊണ്ട്‌ ചോറ്റിൽ നിന്ന്‌ കൈയെടുത്ത്‌ വരെ കരണത്തടിക്കുന്ന രാജേഷ്‌ ഒരു കൗതുകമായേ തോന്നിയില്ല. കുമ്പളങ്ങി നൈറ്റ്സിൽ അവസാനം ഷമ്മിയെ സൈക്കോ ആക്കിയത് പോലെയാണോ എന്തോ രാജേഷിനെ എല്ലാവരോടും ഒരല്പം പരുക്കനായി പെരുമാറുന്നവനാക്കിയത്... ഇന്നുവരെ കണ്ട ബഹുഭൂരിപക്ഷം അബ്യൂസീവ് രാജേഷുമാരും പുറമേയുള്ള ജീവിതത്തിൽ അത്യന്തം നന്മകുമാരന്മാരും സൽസ്വഭാവികളുമായിരുന്നു...!! രാജേഷിൻ്റെ അമ്മ- "ഓനൊന്ന്‌ തച്ചാൽ ഓൾക്ക്‌ കൊണ്ടാലെന്താ? ഓനല്ലേ" എന്ന്‌ ചോദിക്കുന്ന അമ്മമാരുടെ നേർക്കാഴ്‌ചയറിയാം. എത്രയോ പേർ വന്ന്‌ സങ്കടം പറയുന്ന മെസഞ്ചറിലും കോളുകളിലും ഈ ജാതി അമ്മമാരെ കുറച്ചൊന്നുമല്ല കണ്ടിട്ടുള്ളത്‌!

ജയയുടെ അമ്മ- ജയ അബോർഷനായി ആശുപത്രിയിൽ കിടക്കുമ്പോഴും അതിന്‌ ശേഷം മാറിത്താമസിക്കുമ്പോഴും വരെ അവളെ കുറ്റപ്പെടുത്തി തിരിച്ച്‌ കൊണ്ടാക്കാൻ നോക്കുന്ന ആ സ്‌ത്രീ സമൂഹത്തിൽ എല്ലായിടത്തുമുണ്ട്‌. മോളുടെ സങ്കടത്തേക്കാൾ 'ചായയെ സ്‌നേഹിക്കുന്ന' അവരുടെ ഭർത്താവാകട്ടെ, ഒരു വേള മകളുടെ ആത്മഹത്യക്ക്‌ കാരണമായേക്കുമോ എന്ന്‌ പോലും ഭയപ്പെടുത്തി.

പക്ഷേ, ജയ പിടിച്ച്‌ നിന്നു. കോടതിയിൽ വരെ സ്‌ത്രീവിരുദ്ധത പറയുന്ന സംഘപരിവാർ അനുകൂലിയായ അനിയേട്ടൻ കിടു പെർഫോമൻസ് ആണ്‌ കാഴ്‌ച വെച്ചത്‌. വൈകിയാണെങ്കിലും വിവരവും വെള്ളിയാഴ്ചയുമുണ്ടാകുന്ന ജയയുടെ ചേട്ടൻ ജയനെപ്പോലൊരാൾ സപ്പോർട്ട്‌ ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ ഏറെ മനുഷ്യർക്ക് ഇവിടെ ആശ്വാസമായേനെ... സംഘി, സുഡാപ്പികൾക്കൊക്കെയിട്ട്‌ കൊടുത്ത കൊട്ടുകളും അസ്സലായിട്ടുണ്ട്‌. 2022ൽ കണ്ട സിനിമകളിൽ എൻ്റെ പേഴ്‌സണൽ ഫേവറിറ്റ് ആണ്‌ J4H. ഇനിയുമേറെ പറയാനുണ്ട്‌... പിന്നീടാകട്ടെ. പ്രിയപ്പെട്ടവർക്കെല്ലാം എൻ്റെയും കുടുംബത്തിൻ്റെയും ഹാർദ്ദമായ നവവത്സരാശംസകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (32 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (49 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends