കേന്ദ്ര സർക്കാരിന്റെ 'ജനങ്ങള്‍ക്കുള്ള ആദ്യ പുതുവത്സര സമ്മാനം; ഇതൊരു തുടക്കം മാത്രം'

പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചതിനെ തുടർന്ന് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പുതുവത്സര സമ്മാനമാണ് ഇതെന്ന് കോണ്‍ഗ്രസ് ട്വീറ്റില്‍ പറഞ്ഞു.
അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് നവമാധ്യമക്കുറിപ്പില്‍ വിമര്‍ശിക്കുന്നു. നിലവിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.
മാത്രമല്ല വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. നിലവിൽ മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില. കൂടാതെ വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha






















