കോട്ടയം പാലായിൽ വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോട്ടയം പാലായിൽ വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. പൂവരണി വില്ലേജ് കിഴപറയാർ പാറപ്പള്ളി കരയിൽ കളത്തൂകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയി (27), കൊണ്ടൂർ വില്ലേജ് കൊണ്ടുർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ സജി മകൻ ജിത്തു എം.എസ് (23) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.
കിഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വിൽപ്പനക്കായി എത്തിച്ച നിരോധിത മയക്കുമരുന്നുൽപ്പന്നങ്ങളായ എംഡിഎംഎ, ഹാഷീഷ് ,ഗഞ്ചാവ് എന്നിവയുമായി പ്രതികളെ പിടികൂടുകയായിരുന്നു..
പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസന്റെ നേതൃത്തത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് എം.ഡി അശോകൻ എംകെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ തോമസ് സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറിയിച്ചു .പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha






















