മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല; ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്; തീവ്ര ചിന്താഗതി സമുദായത്തിന് അപകടമാകും; പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കവെ ലീഗ് നേതാക്കളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ ലീഗ് നേതാക്കളെ വിമർശിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കവെയാണ് മുഖ്യമന്ത്രി വിമർശനം നടത്തിയത്. മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു .
തീവ്ര ചിന്താഗതി സമുദായത്തിന് അപകടമാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി . ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു . കെഎൻഎം വേദിയിൽ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ വിമർശനം ഉയർത്തി ഇതോടെയാണ് പിണറായി ഇത്തരത്തിൽ മറുപടി കൊടുത്തത്.
https://www.facebook.com/Malayalivartha






















