ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും പഠനവും മാത്രമല്ല അവ പ്രചരിപ്പിക്കാനും അവസരമൊരുക്കുന്നു; കൊക്കൂണിന്റെ പതിനാറാമത് എഡിഷൻ 2023 ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിൽ വച്ച് നടക്കുന്നു

കൊക്കൂണിന്റെ പതിനാറാമത് എഡിഷൻ 2023 ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിൽ വച്ച് നടക്കുന്നു. ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും പഠനവും മാത്രമല്ല അവ പ്രചരിപ്പിക്കാനും കൊക്കൂൺ അവസരമൊരുക്കുന്നു.
മികച്ചതും സുരക്ഷിതവുമായ ഇടമായി സൈബർ ലോകത്തെ മാറ്റുന്നതിനുള്ള വിവിധ മേഖലകളെ ഏകോപിക്കുക എന്ന ഉദ്ദേശത്തോടെ വ്യത്യസ്ത അന്വേഷണ ഏജൻസികൾ, അക്കാദമിക്, ഗവേഷണ സംഘടനകൾ, വ്യവസായ പ്രമുഖർ എന്നിവരുൾപ്പെടെ വിവിധ കോർപ്പറേറ്റ്, സർക്കാർ സ്ഥാപനങ്ങൾക്ക് സംയുക്തമായി പ്രവർത്തിക്കുന്നതിനുള്ള വേദിയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha






















