ബന്ധുവീട്ടിലേക്ക് രാവിലെ പോയി; ഉച്ചയ്ക്കു തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച! കുന്നംകുളത്ത് പട്ടാപകൽ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

കുന്നംകുളത്ത് പട്ടാപകൽ മോഷണം. നഗരത്തിനടുത്ത് വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു. 80 പവൻ സ്വർണം നഷ്ടമായെന്നാണു ലഭിക്കുന്ന വിവരം. പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം നടന്നത്. ദേവി തളിക്കുളത്തുള്ള ബന്ധുവീട്ടിലേക്ക് രാവിലെ പത്തോടെ പോയി. ഉച്ചയ്ക്കു രണ്ടോടെ തിരിച്ചെത്തി. അപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നിരുന്നു. ഇങ്ങനെയാണ് മോഷ്ടാവ് അകത്തുകയറിയത്. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായി. അലമാരയിലെ ഉൾപ്പെടെ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു ഒറ്റയ്ക്കാണ് താമസിക്കുന്നത്. മുൻ പ്രഫസറായ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ് ഉള്ളത് . പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha






















