ഉപ്പ് തൊട്ട് കർപ്പൂരം വരെയും ചാനൽ തൊട്ട് സിനിമ വരെയും പണം കിട്ടുന്ന എന്ത് കച്ചവടവും കരുണാനിധിയുടെ കുടുംബം മാത്രം കയ്യടക്കി വെക്കുന്നതാണ് ദ്രാവിഡ മോഡൽ; ഡിഎംകെ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ 'ദ്രാവിഡ മോഡൽ' എന്ന പ്രയോഗം ചവറ്റുകുട്ടയിലെറിഞ്ഞ തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് അഭിനന്ദനങ്ങൾ; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

ഡിഎംകെ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ 'ദ്രാവിഡ മോഡൽ' എന്ന പ്രയോഗം ചവറ്റുകുട്ടയിലെറിഞ്ഞ തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് അഭിനന്ദനങ്ങൾ നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഡിഎംകെ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ 'ദ്രാവിഡ മോഡൽ' എന്ന പ്രയോഗം ചവറ്റുകുട്ടയിലെറിഞ്ഞ തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് അഭിനന്ദനങ്ങൾ . എന്താണ് "തീമൂക്കയുടെ" ദ്രാവിഡ മോഡൽ ? കരുണാനിധിയുടെ , ഇപ്പോൾ സ്റ്റാലിന്റെ കുടുംബ വാഴ്ച . അതാണ് ദ്രാവിഡ മോഡൽ .
ഉപ്പ് തൊട്ട് കർപ്പൂരം വരെയും ചാനൽ തൊട്ട് സിനിമ വരെയും പണം കിട്ടുന്ന എന്ത് കച്ചവടവും കരുണാനിധിയുടെ കുടുംബം മാത്രം കയ്യടക്കി വെക്കുന്നതാണ് ദ്രാവിഡ മോഡൽ . അഴിമതികളിലൂടെ ലക്ഷക്കണക്കിന് കോടി രൂപ സമ്പാദിക്കുന്നതാണ് ദ്രാവിഡ മോഡൽ . അക്രമവും അരാജകത്വവും നിറഞ്ഞ ഭരണമാണ് ഡിഎംകെയുടെ ദ്രാവിഡ മോഡൽ . മോദിയെ ദേശീയ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയാത്ത സകല നിരാശാ ബാധിതരുടെയും അവസാന ആശ്രയമാണ് ദ്രാവിഡ മോഡൽ .
https://www.facebook.com/Malayalivartha























