സങ്കടം സഹിക്കാനാവാതെ..... സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ യുവാവിന് ദാരുണാന്ത്യം

സങ്കടം സഹിക്കാനാവാതെ..... സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്തായിരുന്നു അപകടം നടന്നത്.
ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അഭിജിത്ത് എം കുമാറാണ് (22) മരിച്ചത്. തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുകയാണ് അഭിജിത്തിന്റെ അച്ഛന്‍ എം ആര്‍ അജികുമാര്‍. തെങ്ങണായില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് അഭിജിത് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha


























