പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും സംബന്ധിച്ച അറിവുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും.... പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും സംബന്ധിച്ച അറിവുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും സംബന്ധിച്ച അറിവുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പ്രകൃതിദുരന്തങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തില്‍ യുണിസെഫ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഈ പ്രസ്താവനകള്‍ നടത്തിയത്.
"
https://www.facebook.com/Malayalivartha


























