തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍...

തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം സ്വദേശികളായ അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്.
അനീഷ് ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് . പരുത്തിപ്പാറയിലെ ഒരു വീട്ടില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചനകള്‍.
അമ്പാടിനഗര്‍ സ്വദേശി സാജുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കല്ലുകൊണ്ടും കമ്പു കൊണ്ടും തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.
അനീഷാണ് സാജുവിന്റെ തലയ്ക്ക് ഇടിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. വെഞ്ഞാറമൂട്ടിലെ ഒരു കോഴിക്കടയിലെ ജീവനക്കാരനാണ് 38കാരനായ സാജു. ഇന്നലെ ഇയാള്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സാജുവിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശപ്പെടുത്തി. ഈ മൊബൈല്‍ വാങ്ങാനാണ് അമ്പാടിനഗറിലെ വീട്ടില്‍ നിന്ന് സാജു ഇന്നലെ രാത്രി ഇറങ്ങിയത്.
പിന്നീട് ഇയാള്‍ മടങ്ങിയെത്തിയില്ല. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ട്രിനിറ്റി കോളജിന് സമീപം സാജു റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തലയ്ക്കും ശരീരത്തിലുമേറ്റ പരിക്കുകള്‍ ശ്രദ്ധിച്ചത്. പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























