ഗവര്‍ണര്‍ കശ്മീരിലേക്ക് പോകൂ, തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലട്ടേ; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ സസ്‍പെൻഡ് ചെയ്തു; ഗവർണർ സർക്കാർ പോർ കടുക്കുന്നു

തമിഴ്നാട് ഗവര്‍ണറെ തൊട്ടു.... ഡിഎംകെ വക്താവിനെ പറപ്പിച്ചു... തമിഴ്നാട്ടിൽ ഗവർണർ സർക്കാർപോർ കടുക്കുന്നു... ഇപ്പോൾ ഇതാ സ്ഥാനമാനങ്ങൾ നഷ്ടമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവിനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തി ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി. ഇതോടെ അദ്ദേഹത്തെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകനായിരുന്നു സസ്‌പെന്‍ഡു ചെയ്തത്. ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും താല്‍കാലികമായി നീക്കിയെന്ന അറിയിപ്പും ഡിഎംകെ വ്യക്തമാക്കിയിരിക്കുകയാണ് . തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമാകുകയാണ്. ഈ ഘട്ടത്തിലായിരുന്നു ഡിഎംകെ വക്താവില്‍ നിന്ന് വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. ഗവര്‍ണര്‍ കശ്മീരിലേക്ക് പോകൂ, തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലട്ടേ എന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്.
ഇതായിരുന്നു വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും കാരണമായത് . മുഖ്യമന്ത്രി ഞങ്ങളോട് പറയുന്നത് ഗവര്‍ണര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ വേണ്ടെന്നാണ് . തന്റെ പ്രസംഗം കൃത്യമായി ഗവര്‍ണര്‍ വായിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ പൂക്കള്‍ വച്ച് കൂപ്പുകൈകളോടെ നന്ദി പറഞ്ഞേനെ എന്നും ഡിഎംകെ വക്താവ് പറഞ്ഞു. അംബേദ്കറുടെ പേര് പറയാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചാല്‍ എനിക്ക് അദ്ദേഹത്തെ ചെരുപ്പൂരി അടിക്കാന്‍ അവകാശമുണ്ടോ ഇല്ലയോ എന്നും അദ്ദേഹം ചോദിച്ചു?
ഭരണഘടനയുടെ പേരിലല്ലേ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് ? അംബേദ്കറല്ലേ ആ ഭരണഘടന എഴുതിയത്? അപ്പോള്‍ ആ പേര് ഗവര്‍ണര്‍ക്ക് പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കശ്മീരിലേക്ക് പോകൂവെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. അവിടെയുള്ള തീവ്രവാദികള്‍ നിങ്ങളെ വെടിവച്ച് കൊല്ലട്ടേ എന്നായിരുന്നു കൃഷ്ണ മൂര്‍ത്തി പ്രസംഗത്തിലൂടെ പറഞ്ഞത് . ഈ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് ഡിഎംകെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് ഗവർണർക്കെതിരെ പരാതി ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ഇപ്പോൾ ഇതാ ഈ കത്തിമേൽ രാഷ്ട്രപതി ഒരു തീരുമാനമെടുത്തിരിക്കുകയാണ്. അതായത് ഈ കത്ത് കേന്ദ്രത്തിന് കൈമാറിയിരിക്കുകയാണ് രാഷ്ട്രപതി.
https://www.facebook.com/Malayalivartha


























