ജയിലിൽ കിടന്ന ഭർത്താവിന് 'ടൂത്ത് പേസ്റ്റിൽ' പണി, ഒന്നു അറിയാതെ ഭാര്യ, ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറച്ച് കൊടുത്തുവിട്ട സുഹൃത്തിനെ പൊക്കി

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരാണ് പിടിയിലായത്. എന്നാൽ ഇപ്പോൾ ജയിൽ കിടക്കുന്ന തടവ് പുള്ളികൾക്കുപോലും ഇത്തരം ലഹരിവസ്ത്തുക്കൾ എത്തിച്ചു കൊടുക്കാൻ ആളുകൾ നിരവധിയാണ്.
ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. ജയിലിലുള്ള ഭർത്താവിന് ടൂത്ത് പേസ്റ്റിൽ എംഡിഎംഎ നിറച്ച് ഭാര്യ എത്തിച്ചുനൽകിയതായി കണ്ടെത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കോട്ടയത്ത് പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുലാണ് സബ് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയുടെ കൈവശം ജയിലിൽ എംഡിഎംഎ എത്തിച്ചുനൽകിയത്.
ജയിലിൽ എംഡിഎംഎ എത്തിച്ചതിന് ഗോകുലിനെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. സുന്ദറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്. നേരത്തെ ഗോകുലിനൊപ്പം സബ് ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനാണ് ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞ് അയാളുടെ ഭാര്യയുടെ കയ്യിൽ എംഡിഎംഎ കൊടുത്തയച്ചത്.
അറസ്റ്റിലായ ഗോകുൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം 38.76 ഗ്രാം എംഡിഎംഎയുമായാണ് ഗോകുൽ അനശ്വര തിയറ്ററിനു സമീപം വച്ച് പിടിയിലായത്. പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് പാക്കറ്റ് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























