കളിക്കിടെ മകൻ മരിച്ചു; മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു; കോഴിക്കോട് മൂന്നു മണിക്കൂറിനിടെ ഒരു കുടുംബത്തിൽ രണ്ട് മരണം

മകന്റെ മരണ വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കായിരുന്നു സംഭവം.
സംഭവം ദിവസം ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഹൈബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
നിലവിൽ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്സ്) എന്നിവരാണ്. ശുഹൈബ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha


























