കിളിമാനൂരിൽ യുവാവ് എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

കിളിമാനൂരിൽ യുവാവ് എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവാവാണ് എം.ഡി.എം.എയുമായി എക്സൈസ് പിടിയിലായത്. സംഭവത്തിൽ വക്കം സ്വദേശി വൈശാഖിനെ (29) ആണ് അറസ്റ്റ് ചെയ്തത്.
അതേസമയം പുളിമാത്തുനിന്നാണ് കിളിമാനൂർ എക്സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളിൽ നിന്നും 420 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചിറയിൻകീഴ്, കിളിമാനൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൈശാഖ് എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ വൈ.ജെ. ജസീം, ജെ. അൻസർ, എം.ആർ. രതീഷ്, എ.എസ്. അഖിൽ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























