കാൽവഴുതി ആശ്രമത്തിലെ സിമൻ്റ് തൊട്ടിയിൽ വീണു ; വടക്കഞ്ചേരിയിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാൽവഴുതി സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അപകടത്തെ തുടർന് കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടു കൂടി വടക്കഞ്ചേരിയിലാണ് സംഭവം നടന്നത്. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജോജോ. തുടർന്ന് ആശ്രമത്തിന് സമീത്തെ സിമൻ്റ് തൊട്ടിയിൽ കുട്ടി വീഴുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കുട്ടിയെ ഉടൻ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
https://www.facebook.com/Malayalivartha


























