അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; 70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?

അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. AE 286861 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AB 423125 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
അതേസമയം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കൂടാതെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. മാത്രമല്ല അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു.
കൂടാതെ അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്നതാണ്. കൂടാതെ ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
എന്നാൽ 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണ്ടതാണ്.
https://www.facebook.com/Malayalivartha


























