ജനാധിപത്യം സംരക്ഷിക്കാന്‍ ഓരോ പൗരനും ജാഗ്രതയുണ്ടാകണം... മതരാഷ്ട്രീയത്തെ വിമര്‍ശിക്കാനുള്ള ബോധം തന്നിലുണ്ടാക്കിയത് ആ ഒരൊറ്റക്കാര്യമെന്ന് ഉലകനായകന്‍

ജനാധിപത്യം സംരക്ഷിക്കാന്‍ ഓരോ പൗരനും ജാഗ്രതയുണ്ടാകണമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ താന്‍ തന്നെ തകര്‍ന്നു പോയതായി തോന്നി. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയുണ്ടാക്കിയ ആഘാതമാണ് രാജ്യത്തെ മതവാദികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഊര്‍ജ്ജം നല്‍കിയതെന്നും താന്‍ നിലകൊള്ളുന്നത് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും കമല്‍ പറഞ്ഞു.
സഹനമല്ല സമൂഹത്തിന് ആവശ്യം, തിരസ്‌കരിക്കപ്പെടുന്നവരെ ഉള്‍ക്കൊള്ളലാണ്. അസഹിഷ്ണുത രാജ്യത്തിനു തലവേദനയാണ്. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയില്‍ സൂക്ഷിക്കാനാവില്ല. താന്‍ ഒരിക്കലും അസഹിഷ്ണുവാകാറില്ല. മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് ശ്രമിക്കുക എന്നും പറഞ്ഞു. ശരി ഏത് പക്ഷത്തായാലും അതിനോടൊപ്പം നില്‍ക്കും. ഏകശിലാ തത്വം പാലിക്കുന്ന ഇന്ത്യയല്ല തന്റെ മനസിലുള്ളതെന്നും കമല്‍ പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു കമല്‍. മതരാഷ്ട്രീയത്തെ വിമര്‍ശിക്കാനുള്ള ബോധം തന്നിലുണ്ടാക്കിയത് ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെയാണെന്നും പറഞ്ഞു. ബഹുസ്വരതയിലൂന്നിയ ഇന്ത്യ എന്നതാണ് ഏറ്റവും മനോഹരമായ സങ്കല്‍പ്പം. ജനാധിപത്യം സംരക്ഷിക്കാന്‍ ഓരോ പൗരനും ജാഗ്രതയുണ്ടാകണമെന്നും പറഞ്ഞു. ഫൈന്റിംഗ് മൈ പൊളിറ്റിക്‌സ് എന്ന വിഷയത്തിലായിരുന്നു കമല്‍ തന്റെ അഭിപ്രായം പറഞ്ഞത്.
https://www.facebook.com/Malayalivartha


























