Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ആളെ തിരിച്ചറിഞ്ഞപ്പോള്‍... ഹെല്‍മറ്റ് ധരിച്ചു സ്‌കൂട്ടറുമായി ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങിയ ആ മഞ്ജു വാരിയര്‍ സാക്ഷാല്‍ മഞ്ജു വാരിയറാണെന്ന് അറിഞ്ഞിരുന്നില്ല; ഒരു ടെന്‍ഷനുമില്ലാതെ എട്ടെടുത്ത് കയ്യടി നേടി മഞ്ജു; ബിഎംഡബ്ല്യു ബൈക്ക് വാങ്ങും

17 JANUARY 2023 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

ഇത് സിനിമയിലല്ല. ജീവിതത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയര്‍ ആദ്യമായി എട്ടെടുത്തു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ മഞ്ജു വാരിയര്‍ സ്‌കൂട്ടറുമായി എട്ടെടുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങി. കമ്പികളില്‍ തട്ടാതെ കാലു കുത്താതെ മിനിറ്റുകള്‍ കൊണ്ട് എട്ടിനകത്തു ചുറ്റി പുറത്തിറങ്ങി.

കണ്ടുനിന്നവര്‍ അറിയാതെ കയ്യടിച്ചുപോയി. ഹെല്‍മറ്റ് ധരിച്ചു സ്‌കൂട്ടറുമായി ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങിയ മഞ്ജുവിനെ അധികമാര്‍ക്കും ആദ്യം മനസ്സിലായില്ല. ആളെ തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മഞ്ജുവിനൊപ്പം സെല്‍ഫിയെടുത്തു.

തമിഴ് നടന്‍ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ഇരുചക്ര വാഹന ലൈസന്‍സ് വേണമെന്ന ആഗ്രഹത്തിനു കാരണമെന്നു മഞ്ജു പറഞ്ഞു. ഫോര്‍ വീലര്‍ ലൈസന്‍സ് മഞ്ജുവിന് നേരത്തേ തന്നെയുണ്ട്. ബിഎംഡബ്ല്യു ബൈക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് മഞ്ജു. കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് കാര്‍ വാങ്ങിയിരുന്നു. റേഞ്ച് റോവറും മാരുതി ബലേനോയും മഞ്ജുവിനു സ്വന്തമായുണ്ട്.

നൃത്തമാണ് നടി മഞ്ജു വാരിയരുടെ സന്തോഷങ്ങളില്‍ ഒന്ന്. സിനിമയുടെ തിരക്കുകളിലാണെങ്കിലും നൃത്തത്തിനായി സമയം കണ്ടെത്താറുണ്ട് മഞ്ജു.
ജനുവരി 21ന് തിരുവന്തപുരത്തുവച്ചു നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ മഞ്ജു വാരിയര്‍ നൃത്തനാടകം അവതരിപ്പിക്കും. ഇതാദ്യമായാണ് മഞ്ജു നൃത്തനാടകം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. രാധാകൃഷ്ണ പ്രണയമാണ് വിഷയം. രാധേശ്യാം എന്നാണ് നൃത്തനാടകത്തിന്റെ പേര്. ഗീത പത്മകുമാര്‍ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. 2013 മുതല്‍ മഞ്ജു വാരിയരുടെ ഗുരുവാണ് ഗീത.

അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ആണ് ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ മഞ്ജു വാര്യര്‍ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതേസമയം, പുതിയ ചിത്രം ആയിഷയുടെ പ്രമോഷന്‍ തിരക്കിലാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍.

ജനുവരി 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മഞ്ജു വാര്യര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ആയിഷ പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തില്‍ ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. മഞ്ജു വാര്യര്‍ക്ക് പുറമേ നടി രാധികയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിഷ്ണുശര്‍മ്മ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയത്. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.

ഒരുപാടുപേരാല്‍ സ്‌നേഹത്താല്‍ ചേര്‍ത്തുനിര്‍ത്തുമ്പോഴും അതെല്ലാം അനുഗ്രഹം മാത്രമാണെന്ന് എളിമപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യര്‍. കുട്ടിക്കാലം തമിഴ്നാട്ടില്‍ ആയിരുന്നു. മലയാളം പഠിക്കുന്നതിനും മുന്‍പ് കേട്ടതും എഴുതിപ്പഠിച്ചതും തമിഴായിരുന്നു. അഭിനയത്തിന്റെ തുടക്കകാലത്ത് മലയാളസിനിമയില്‍ തിരക്കായിരുന്നു. അന്ന് തമിഴില്‍ സിനിമകള്‍ ചെയ്യാന്‍ പറ്റിയില്ല. ഇപ്പോള്‍ 2 സിനിമകളാണ് തമിഴില്‍ ചെയ്തത്. അസുരനും തുനിവും. തമിഴില്‍ എഴുതാനും വായിക്കാനുമറിയാം. ഏതുതരം വാക്കുകളെയും ചേര്‍ത്തുവയ്ക്കാനാകും തമിഴില്‍. ഒരു മുഴുവന്‍ തമിഴത്തിക്കുട്ടിയായാണ് വളര്‍ന്നതെന്ന് മഞ്ജു പറയുന്നു.

മഞ്ജുവിന് യാത്രയോടുളള ഇഷ്ടമറിഞ്ഞപ്പോള്‍ , അടുത്തതായി പോകുന്ന ബൈക്ക് റാലിയിലേക്ക് ക്ഷണിച്ചു. ആദ്യം അത് വിശ്വസിക്കാന്‍ പോലും പറ്റിയില്ലെന്നാണ് മഞ്ജു പറയുന്നത്. ഒരു ഭംഗിക്ക് വിളിച്ചതാവും. അതുകേട്ട് ചാടിപുറപ്പെട്ടാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായേക്കുമോ എന്നുപോലും ചിന്തിച്ചു. ഒടുവില്‍ യാത്രയ്ക്കുവേണ്ട സന്നാഹങ്ങളൊക്കെയൊരുക്കി അജിത് സാറിന്റെ മെസ്സേജ് വന്നപ്പോളാണ് വിശ്വാസമായത്. അതിപ്പോള്‍ ലൈസന്‍സിലുമെത്തിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (4 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (13 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (46 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends