Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മടുത്ത് തരൂര്‍ കേരളത്തില്‍... മൂന്നാമതും അധികാരത്തിലെത്താന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുമ്പോള്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു; എല്ലാ പ്രതീക്ഷയും നശിച്ച ശശി തരൂര്‍ കേരളം പിടിക്കാനായി വഴിമാറിക്കൊടുത്തു; 9 സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന് ജെപി നദ്ദ

17 JANUARY 2023 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ

ഉറ്റു നോക്കി ആരാധകർ... ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....

രാജ്യം മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ബിജെപി വളരെ നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങി. അതേസമയം കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി ഒരു വഴിക്കാണ്. പ്രബലനായ ശശിതരൂര്‍ കേന്ദ്രത്തോട് മടുത്ത് മറ്റൊരു വഴിയില്‍ കേരളത്തിലാണ്. മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയുന്നത്.

ശശി തരൂര്‍ എംപി യുഡിഎഫിന്റ അഭിമാനമാണെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ അവസാനം തിരുത്തി. ഡല്‍ഹിയില്‍ പോകുമ്പോള്‍ നെഹ്റുകോട്ടാണ് തരൂര്‍ ധരിക്കുന്നത്. ഇവിടെ പ്രത്യേക കോട്ട് തയ്പ്പിച്ചിട്ടുണ്ടൊയെന്ന് അറിയില്ല. അദ്ദേഹം സമുദായ നേതാക്കളെ കാണുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ തരൂരിനെ ഉയര്‍ത്തിക്കാട്ടേണ്ട ആവശ്യമില്ല. ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ല. മാധ്യമങ്ങളാണ് അങ്ങനെ പ്രചാരണം നടത്താറെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍ എംപി. ജാതിക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയാണ്. വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ് ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ജാതിയോ സമുദായമോ നോക്കാതിരുന്നിട്ടും തന്റെ ഓഫിസ് ജീവനക്കാരിലേറെയും നായര്‍ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു. ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഇങ്ങനെ ഒതുങ്ങുമ്പോള്‍ തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപിയുടെ നിര്‍ണ്ണായക ദേശീയ നിര്‍വ്വാഹകസമിതി യോഗം ദില്ലിയില്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ റോഡ് ഷോയോടെ തുടങ്ങിയ രണ്ട് ദിവസത്തെ യോഗത്തില്‍ കേരളത്തിലടക്കം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപരേഖയാകും.

എല്ലാ നിര്‍വാഹക സമിതി അംഗങ്ങളോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യോഗത്തില്‍ നിര്‍ദേശിച്ച ജെ പി നദ്ദ, ഈ വര്‍ഷം 9 സംസ്ഥാനങ്ങളിലും വിജയിക്കുമെന്നും പറഞ്ഞു. നിര്‍ണായക സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുക്കവേയാണ് ദില്ലിയില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നും നാളെയുമായി ചേരുന്നത്.

യോഗത്തിലേക്ക് 1 കിമീ റോഡ്‌ഷോ നടത്തിയാണ് പ്രധാനമന്ത്രിയെത്തിയത്. മോദി തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ മുഖം എന്ന് വ്യക്തമാക്കുന്നതായി രാജ്യ തലസ്ഥാനത്തെ റോഡ് ഷോ. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പദ്ദതികളും കൂടാതെ ജി 20 ഉച്ചകോടിയും തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയങ്ങളാക്കാനാണ് തീരുമാനം.

എല്ലാവരോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യോഗത്തില്‍ സ്വാഗത പ്രസംഗത്തില്‍ ആഹ്വാനം ചെയ്ത ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, 9 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കുമെന്നും പറഞ്ഞു.

100 ലോക്‌സഭാ മണ്ഡലങ്ങളിലായി ബിജെപി ദുര്‍ബലമായ 72000 ബൂത്തുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും 1.30 ലക്ഷം ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ സജ്ജമായി കഴിഞ്ഞെന്നും നദ്ദ പറഞ്ഞു. യോഗത്തില്‍ 4 പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവര്‍ഗത്തെ പരിഗണിക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാകും. ഈമാസം 20 ന് അധ്യക്ഷ സ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാക്കുന്ന ജെ പി നദ്ദ ലോക്‌സഭാ തെരഞ്ഞൈടുപ്പ് കഴിയും വരെ തുടരണമെന്നാണ് നിലവിലെ ധാരണ. തെരഞ്ഞെടുപ്പടുക്കുന്നതിനാല്‍ സംസ്ഥാന നേതൃത്ത്വങ്ങളിലും കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള സംസ്ഥാന അധ്യക്ഷന്മാരുടെയും ദേശീയ അധ്യക്ഷന്റെയും കാലാവധി നീട്ടാന്‍ യോഗത്തില്‍ തീരുമാനമെടുക്കും. രാജ്യത്തെ മധ്യവര്‍ഗത്തിനിടയില്‍ അസംതൃപ്തിയുണ്ടെന്ന ആര്‍.എസ്.എസ് ആശങ്കയും ചര്‍ച്ചയാകും.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (2 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (3 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (3 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (3 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (4 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (4 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (4 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (4 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (5 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (5 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (5 hours ago)

Malayali Vartha Recommends