മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടമുണ്ടായത്.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ് ഹാഫിസിന് അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായിരുന്നു.ഗുരുതര പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ രാത്രിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
"
https://www.facebook.com/Malayalivartha


























