പന്ത്രണ്ടു വയസ്സുകാരന്‍ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചു... ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

പന്ത്രണ്ടു വയസ്സുകാരന്‍ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചു... ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍ .
വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരിലാണ് 12 വയസ്സുകാരനെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ വാഴേങ്കട കുനിയന്‍കാട്ടില്‍ അഷ്റഫ് (49) അറസ്റ്റിലായി.
ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി.ഞായറാഴ്ച തൂത വാഴേങ്കടയിലാണു സംഭവം നടന്നത്.
കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്‌റഫ് പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. അവശനിലയിലായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കി. അഷ്‌റഫ് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിനുശേഷം വണ്ടിയോടിച്ചു പോയപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുവീണു പരുക്കേറ്റതാണെന്ന് സൂചനകള്‍.
https://www.facebook.com/Malayalivartha


























