കൊട്ടാരക്കര വാളകത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.... അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊട്ടാരക്കര വാളകത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.... മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ബഥനി കോണ്‍വെന്റിന്റെ കുരിശടിയ്ക്ക് മുന്നിലാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവരയാണ് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ ആദ്യം കാണുന്നത്. പിന്നാലെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.
സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























