കണ്ണീര്‍ക്കാഴ്ചയായി.... മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി പെട്ടെന്ന് വീട്ടമ്മ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണീര്‍ക്കാഴ്ചയായി.... മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി പെട്ടെന്ന് വീട്ടമ്മ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തില്‍ സുധാകരന്റെ ഭാര്യ രഞ്ജിനി (38) യാണ് ഇന്നലെ രാവിലെ 8.30 ന് വീടിനു സമീപം കുഴഞ്ഞു വീണത്. രണ്ടു മക്കളുണ്ട്. ആദിത്യന്‍, ആര്യ .
നടുവട്ടം വി എച്ച് എസ് എസില്‍ പഠിക്കുന്ന മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴി മദ്ധ്യേ മരിച്ചിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌ക്കാരം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha