സ്ത്രീയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ച് കെണിയില്‍ വീഴ്ത്തി.... വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍, സംഭവമിങ്ങനെ....

സ്ത്രീയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ച് കെണിയില്‍ വീഴ്ത്തി.... വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍, സംഭവമിങ്ങനെ....
വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെ കെണിയില്‍ വീഴ്ത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അദ്‌നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പല ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.
ഏഴു മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്‌നാന്‍ അരിയെല്ലൂര്‍ സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ചു കൊണ്ടാണ് തുക തട്ടിയെടുത്തത്.
ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായും ഇരട്ട റോളിലാണ് മുഹമ്മദ് അദ്‌നാന്‍ അഭിനയിച്ച് ഇയാളെ കബളിപ്പിച്ചതെന്ന് പൊലീസ് .
പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയിസ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചു നല്‍കുകയായിരുന്നു. പ്രണയത്തില്‍ കുരുങ്ങിയ യുവാവ് കാണാപുറത്തുള്ള കാമുകിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണ പോയിരുന്നു.
തന്റെ 'പ്രതിശ്രുത വധുവിനെ' കാണിക്കാന്‍ സഹോദരിമാരെ വരെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയിരുന്നുവത്രെ. ഒടുവില്‍, കബളിപ്പിക്കപ്പെട്ടതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്ണായി അഭിനയിച്ച മുഹമ്മദ് അദ്‌നാന്‍ പിടിയിലായത്.ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സമാനമായ തട്ടിപ്പുകള്‍ പലയിടങ്ങളിലും ചെയ്തതുവെന്ന് തെളിഞ്ഞതായി പൊലീസ്.
"
https://www.facebook.com/Malayalivartha


























