നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍ നിന്നു പണം മോഷ്ടിച്ച പ്രതി പിടിയില്‍, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നു പണം മോഷ്ടിച്ച പ്രതി പിടിയില്‍. കോട്ടുകാല്‍, പയറ്റുവിള, ഉള്ളൂര്‍വിളാകം ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനില്‍ നിന്ന് തൊഴുക്കല്‍ തോട്ടത്തുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അജയന്‍ എന്ന ജിജിന്‍(30) ആണ് പിടിയിലായത്.
ജനറല്‍ ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ ചികിത്സതേടിയ വാഴിച്ചല്‍, മൈലച്ചല്‍ സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നുമാണ് പണം പ്രതി മോഷ്ടിച്ചത്. ഈ മാസം ഒന്നിന് വെളുപ്പിന് 2.30-നാണ് മോഷണം നടന്നത്. ഇവര്‍ ഉറങ്ങിക്കിടന്നപ്പോള്‍ ബാഗില്‍നിന്നു പ്രതി 30,980 രൂപ മോഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി.
നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണത്തിനു പ്രതിയുടെ പേരില്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
r
https://www.facebook.com/Malayalivartha


























