പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മയും രണ്ടു പെൺമക്കളും കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതിക്ക് അഞ്ച് വർഷ തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മയും രണ്ടു പെൺമക്കളും കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതി പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2019 മാർച്ച് 4ന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപാസ് റോഡിലുണ്ടായ അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45),
മക്കളായ അന്നു (20), നൈനു (16) എന്നിവർ മരിച്ച സംഭവത്തിലാണു വിധി. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. ഏറ്റുമാനൂർ ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ കാർ, നടന്നുപോകുകയായിരുന്ന ലെജിയെയും മക്കളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. . റോഡിനു സമീപത്തെ പുരയിടത്തിലെ തേക്കു മരത്തിൽ ഇടിച്ചാണ് കാർ നിന്നത്.
ഇടിയുടെ ആഘാതത്തിൽ 3 പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. അന്നു തൊട്ടടുത്ത പറമ്പിലെ തെങ്ങിൻ ചുവട്ടിലും ലെജിയും നൈനുവും റോഡരികിലുമാണ് വീണത്. അന്നുവിന്റെ കാൽ അറ്റുപോയ നിലയിലായിരുന്നു. കാർ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഒട്ടേറെ വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയിരുന്നില്ല. ഒടുവിൽ ഗുഡ്സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. വൈക്കം സെന്റ് സേവ്യേഴ്സ് കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയായിരുന്നു അന്നു.
നൈനു കാണക്കാരി വിഎച്ച്എസിയിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജയചന്ദ്രൻ ഹാജരായി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജയചന്ദ്രൻ ഹാജരായി.
https://www.facebook.com/Malayalivartha


























